ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 10

0

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക വിവാഹ ദിനം. എല്ലാ വർഷവും ഫെബ്രുവരി രണ്ടാം ഞായർ ആണ് ഈ ദിനം ആഘോഷിക്കുന്നത്

1858- ന്യൂയോർക്കിൽ YWCA സ്ഥാപിതമായി…

1929.. ജെ.ആർ.ഡി. ടാറ്റ വിമാനം പറത്താനുള്ള ലൈസൻസ് നേടിയ ആദ്യ ഇന്ത്യക്കാരനായി.. ഇന്ത്യൻ വ്യോമഗതാഗത്തിന്റെ പിതാവ്…

1949 – മഹാത്മജി വധക്കേസ് പ്രതികളായ നാഥുറാം വിനായക് ഗോഡ്സെക്കും, നാരായൺ ആപ്തേക്കും കോടതി വധശിക്ഷ പ്രഖ്യാപിച്ചു…

1952- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്… ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേക്ക്..

1996- ഡിപ് ബ്ലൂ കമ്പ്യൂട്ടർ അന്നത്തെ നിലവിലുള്ള ലോക ചെസ് ചാമ്പ്യനെ ( ഗാരി കാസ്പറോവ്) തോൽപ്പിക്കുന്ന ആദ്യ കമ്പ്യൂട്ടറായി..

1997- കേരള സർക്കാരും ലാവ് ലിൻ കമ്പനിയുമായുള്ള വിവാദ കരാർ ഒപ്പിട്ടു…

2009 – റഷ്യ – യു എസ് എ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിയിടിച്ച് തകർന്നു..

2013 – അലഹബാദ് (ഇപ്പോൾ പ്രയാഗ് രാജ്) ലെ കുംഭമേള സ്ഥലത്ത് തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം..

ജനനം

1805- ചാവറയച്ചൻ – 1986 ഫെബ്രുവരിയിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു..

1850- ദിവാൻ മാധവറാവു.. 1904 – 06 തിരുവിതാം കൂർ ദിവാൻ.. തിരുവനന്തപുരത്തെ സ്റ്റാറ്റ്യൂ ജംഗ്ഷൻ ഇദ്ദേഹത്തിന്റെ ഓർമക്കാണ്..

1890- ബോറിസ് ലിയോനോടൊവിച്ച് പാസ്റ്റർ നാക്.. USSR നോവലിസ്റ്റ്

1894- ഹാരോൾഡ് മാക്മില്ലൻ.. ബ്രിട്ടീഷ് പ്രധാനമന്ത്രി..

1898- ബെർതോൾഡ് ബ്രഹ്ത്.. ജർമൻ നാടകകൃത്ത്..

1910- പ്രൊ. പി ആർ.പിഷാരടി.. കാലാവസ്ഥാ ശാസ്ത്രജ്ഞൻ

1933- പത്മശ്രീ ഡോ. വെള്ളായണി അർജുനൻ.. മൂന്ന് ഡീ.ലിറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ.. അലഹബാദ്, ആഗ്ര, ജബൽപ്പൂർ സർവകലാശാലകളിൽ നിന്ന്..

1945- രാജേഷ് പൈലറ്റ് – കാർ അപകടത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ്.. മുൻ കേന്ദ്ര മന്ത്രി

1946- സാറാ ജോസഫ് .. സാഹിത്യകാരി, ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ്..

1950- മാർക്ക് സ്പിറ്റ്സ്- നീന്തൽക്കുളത്തിലെ രാജാവ്.. 11 ഒളിമ്പിക് മെഡലുകൾ ഉൾപ്പടെ നിരവധി മെഡലുകൾ നേടി..

1953- ഒളിമ്പ്യൻ സുരേഷ് ബാബു. 1974 ടെഹ്റാൻ ഏഷ്യൻ ഗയിംസിൽ ഡെക്കാത്തലണിൽ വെങ്കലവും 1978 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ലോങ് ജമ്പിൽ സ്വർണ മെഡലും നേടിയ താരം

ചരമം

1837- അലക്സാണ്ടർ പുഷ്കിൻ – USSRന്റെ എന്നത്തേയും മികച്ച കവി

1865- എമിൽ ലെൻസ് – ലെൻസ് ലോ ഇൻ തെർമോ ഡൈനാമിക്സ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ

1918- അബ്ദുൽ ഹമീദ് രണ്ടാമൻ- തുർക്കിയിലെ 34 മത് ഓട്ടോമൻ സുൽത്താൻ

1923- വിൽഹെം കോൺറാഡ് റോണ്ട്ജൻ – എക്സ റേ കണ്ടുപിടിച്ചു.. നോബൽ സമ്മാന ജേതാവ്..

1936- പി.കെ. നാരായണപിള്ള . സാഹിത്യ പഞ്ചാനൻ.. ഗദ്യകാരൻ, കവി, വിമർശകൻ.. ടി.എൻ ഗോപിനാഥൻ നായരുടെ അച്ഛൻ..

1979- രാമു കാര്യാട്ട്- ചെമ്‌മീൻ , നീലക്കുയിൽ തുടങ്ങിയ രാഷ്ട്രപതിയുടെ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ..

2010 – ഗിരിഷ് പുത്തഞ്ചേരി- അകാലത്തിൽ വിട പറഞ്ഞ കവി, ചലച്ചിത്ര ഗാന രചയിതാവ്..

2010 – കെ.എൻ.രാജ് – സാമ്പത്തിക ശാസ്ത്രജ്ഞൻ. ആദ്യ പഞ്ചവത്സര പദ്ധതിയുടെ ആമുഖക്കുറിപ്പ് 26 വയസ്സിൽ എഴുതി.

2015- കെ.പി .മമ്മു.. മുൻ MLA മുഖ്യമന്ത്രിയായ നായനാർക്ക് മത്സരിക്കാൻ തലശ്ശേരിയിലെ അംഗത്വം രാജിവച്ചു…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading