ചരിത്രത്തിൽ ഇന്ന്: ജൂൺ 7 ദിവസവിശേഷം

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1099- ആദ്യ കുരിശുയുദ്ധം…ജറുസലം ആക്രമണം ആരംഭിച്ചു..
1494- സ്പെയിനും പോർട്ടുഗലും അതിർത്തി വേർതിരിക്കുന്നത് സംബന്ധിg treaty of tordesillas ഒപ്പിട്ടു..
1654- ലൂയി പതിനാലാമൻ ഫ്രാൻസിലെ രാജാവായി..
1798- ജനന വിസ്ഫോടനം സംബന്ധിച്ച മാൽത്തൂഷ്യൻ തിയറി തോമസ് മാൽത്തുസ് പ്രസിദ്ധീകരിച്ചു..
1862- അമേരിക്കയും ബ്രിട്ടനും അടിമക്കച്ചവടം നിർത്തലാക്കാൻ തീരുമാനിച്ചു..
1863- ഫ്രഞ്ച് സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു..
1893- വർണവിവേചനത്തിനിരയായി മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലെ പീറ്റർ മാരിസ് ബർഗ് സ്‌റ്റേഷനിൽ വച്ച് ട്രെയിനിൽ നിന്ന് തള്ളി പുറത്താക്കി..
1917- ലയൺസ് ക്ലബ്ബ്, രൂപീകൃതമായി..
1929- വത്തിക്കാൻ സിറ്റി സ്വതന്ത്ര രാജ്യമായി..
1954- ലോകത്തെ ആദ്യത്തെ മൈക്രോബയോളജി ലാബ്, ന്യൂജേഴ്‌സിയിൽ പ്രവർത്തനം ആരംഭിച്ചു..
1975- പ്രഥമ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടിൽ തുടങ്ങി
1975- സോണി കമ്പനി, ആദ്യത്തെ ബീറ്റമാക്‌സ് വി.സി.ആർ പുറത്തിറക്കി…
1979- ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹം ഭാസ്കര I വിക്ഷേപിച്ചു..
1981- ആണവായുധം നിർമിക്കുന്നുവെന്ന് ആരോപിച്ച് ഇറാക്കിന്റെ ന്യുക്ലിയർ റിയാക്ടർ ഇസ്രയേൽ തകർത്തു.. ഓപ്പറേഷൻ ഓപ്പറ എന്നായിരുന്നു ഈ വ്യോമാക്രമണത്തിനു നൽകിയ പേര്…
1990- ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്. ഡബ്ല്യു. ഡി ക്ലർക്, 4 വർഷത്തെ അടിയന്തരാവസ്ഥ പിൻവലിച്ചു ഉത്തരവിട്ടു..
1997- മഹേഷ് ഭൂപതി ഗ്രാൻറ് സ്ലാം കിരീടം ചൂടുന്ന പ്രഥമ ഇന്ത്യക്കാരനായി.. മിക്സഡ് ഡബിൾസിൽ ഹിരാക്കിയോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം നേടി..
2006 – ആന്ത്രാക്സ് ഭീഷണിയെ തുടർന്ന് ബ്രിട്ടിഷ് പാർലമെന്റ് പിരിഞ്ഞു..
2017- ഇറാനിലെ ആദ്യ ഐ.എസ് തീവ്രവാദി ആക്രമണം.. 12 മരണം..

ജനനം
1811.. ജയിംസ് യങ് സിംസൺ – ക്ലോറോഫോം കൊണ്ട് ബോധം കളയാമെന്ന് തെളിയിച്ച സ്കോട്ടിഷ് ശസ്ത്രജ്ഞൻ..
1843- സൂസൻ ബ്ലോ.. കിൻഡർഗാർട്ടന്റെ അമ്മ എന്നറിയപ്പെടുന്ന വ്യക്‌തിത്വം..
1877- ചാൾസ് ഗ്ലോവേർ ബർക്ക്ല.. എക്‌സ്. റേ സ്പെക്ടറോസ്കോപ്പിയിലെ ഗവേഷണത്തിനു 1917ൽ നോബേൽ സമ്മാനം ലഭിച്ചു..
1909- വിർജിനിയ അപ്ഗർ- അമേരിക്കൻ പീഡിയാട്രിഷ്യൻ.. നവജാത ശിശുക്കളുടെ ജനന സമയത്തിന് ശേഷമുള്ള ഭാരവ്യത്യാസം സംബന്ധിച്ച അപ്ഗർ സ്കോർ ഉടമ..
1929- ജോൺ ടർണർ. കാനഡയുടെ മുൻ പ്രധാനമന്ത്രി..
1942- കേണൽ മുഅമർ ഗദ്ദാഫി … ലിബിയൻ ഏകാധിപതി.. 42 വർഷം ഭരിച്ചു..
1948- കെ. സുധാകരൻ – നിലവിൽ കണ്ണൂർ എം പി.. മുൻ വനം സ്പോർട്സ് മന്ത്രി..
1952- ഓർഹൻ പാമുക്ക്.. 2006 ലെ നോബൽ പുരസ്കാര ജേതാവായ ടർക്കിഷ് എഴുത്തുകാരൻ.
1974- മഹേഷ് ഭൂപതി… ഇന്ത്യൻ ടെന്നിസ് താരം..
1981- അന്ന കുർണിക്കോവ – റഷ്യൻ വനിതാ ടെന്നീസ് താരം..

ചരമം..
1826- ജോസഫ് വോൻ ഫ്‌റോൻഹോഫെർ.. ജർമൻ ഊർജതന്ത്രഞ്ജൻ.. സൂര്യന്റെ വർണ്ണരാജികളിലെ കറുത്ത വരകളെക്കുറിച്ചു പഠനം നടത്തിയ വ്യക്തി..
1919 – പന്തളം കേരളവർമ്മ… മലയാള കവി.. ദൈവമേ കൈതൊഴാം എന്ന പ്രാർഥന രചിച്ചു..
1954- അലൻ ടുറിങ്ങ്.. ബ്രിട്ടിഷ് ഗണിത രസതന്ത്രജ്ഞൻ.ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു . ഇദ്ദഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടർ മേഖലയിലെ നോബൽ എന്നറിയപ്പെടുന്നു..
1999- കെ.കെ. മാധവൻ – മുൻ MLA .. ഭരണഘടനാ നിർമാണ സഭാംഗമായ ദാക്ഷായണി വേലായുധന്റ മൂത്ത സഹോദരൻ..
2002.. ബി.ഡി. ജട്ടി – ബാസപ്പ ദാനപ്പ ഷെട്ടി – മുൻ ഉപരാഷ്ട്രപതി.. ഫക്രുദ്ദിൻ അലി അഹമ്മദിന്റെ ചരമത്തെ തുടർന്ന് രാഷ്ട്രപതിയുടെ താത്കാലിക പദവി വഹിക്കെ അടിയന്തരാവസ്ഥ പിൻവലിക്കൽ ബില്ലിൽ ഒപ്പിട്ടത് വഴി പ്രശസ്തനായി..
2015- ക്രിസ്റ്റഫർ ലീ- ഡ്രാക്കുളയായി അഭിനയിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത മഹാനടൻ….

(സംശോധകൻ – കോശി ജോൺ, എറണാകുളം )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: