ചരിത്രത്തിൽ ഇന്ന്: ജൂൺ 11 ദിവസവിശേഷം

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1580- യുവാൻ ഡി ഗരായ്, ബ്യൂണിസ് അയേഴ്സ് നഗരം സ്ഥാപിച്ചു..
1644- ഇവാഞ്ചേലിസ്റ്റ ടോറിസെല്ലി, മെർക്കുറി ബാരോമീറ്റർ കണ്ടുപിടിച്ചു..
1742- ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഫ്രാങ്ക്ളിൻ അടുപ്പ് കണ്ടു പിടിച്ചു..
1770- ക്യാപ്റ്റൻ ജയിംസ് കുക്ക് ഓസ്ട്രേലിയ കണ്ടുപിടിച്ചു..
1866- ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി നിലവിൽ വന്നു..
1892- ലോകത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ – ദി ലൈംലൈറ്റ് ഡിപ്പാർട്ട്‌മെന്റ്- മെൽബണിൽ തുറന്നു
1935- FM പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ് തന്റെ കണ്ടുപിടുത്തത്തിന്റെ ആദ്യ പൊതു പ്രദർശനം, ന്യൂ ജഴ്സിയിൽ വച്ച് നടത്തി..
1945- കാനഡയുടെ പ്രധാനമന്ത്രിയായി വില്യം ലിയോൺ മക്കൻസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു..
1973 – ബോക്സിങ്ങിലും റെസ്ലിങ്ങിലും പങ്കെടുക്കാൻ US ൽ വനിതകൾക്ക് അനുമതി
1985- റഷ്യൻ ഉപഗ്രഹമായ വേഗ 1, ശുക്ര ഗ്രഹത്തിൽ (venus) ഇറങ്ങി
1987- 160 വർഷത്തിനിടെ 3 വട്ടം അടുപ്പിച്ചു തിരഞ്ഞെടുപ്പിൽ വിജയിച്ചു മാർഗരറ്റ് താച്ചർ ചരിത്രം കുറിച്ചു…
1990- ഒലിവിയ ന്യൂട്ടൻ ജോണിനെ പരിസ്‌ഥിതി അംബാസഡർ ആയി ഐക്യരാഷ്ട്ര സഭ നിയമിച്ചു..
2002- ടെലഫോൺ കണ്ടു പിടിച്ചത് ഗ്രഹാം ബെൽ അല്ല, പകരം അന്റോണിയോ മേകുചി (Antonio Mecucci) ആണെന്ന് അമേരിക്കൻ കോൺഗ്രസ് പ്രഖ്യാപിച്ചു…
2007- സൈലൻറ് വാലിക്ക് ചുറ്റും ബഫർ സോൺ ഉണ്ടാക്കാനുള്ള നടപടികൾ തുടങ്ങി..
2009- ലോകാരോഗ്യ സംഘടന, H1N1 പനി (പന്നി പനി) യെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു…
2017- ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ കിരീടം സ്പെയിൻകാരനായ റഫാൽ നദാൽ കരസ്ഥമാക്കി.. ഫ്രഞ്ച് ഓപ്പൺ കിരീടം 10 തവണ നേടുന്ന ആദ്യ കളിക്കാരനായി…
2017- ജപ്പാൻ രാജാവ് അകിഹിതോയ്ക്കു സ്ഥാന ത്യാഗം നടത്താൻ ഉള്ള അനുമതി ജപ്പാൻ പാർലമെന്റ് നൽകി…

ജനനം
1572- ബഞ്ചമിൻ ജോൺസൻ – ഷേക്സ്പിയറുടെ സമ കാലികനായ ബ്രിട്ടിഷ് കവി..
1842- കാൾ വോൻ ലിൻഡ് – ജർമൻ എഞ്ചിനീയർ.. മെക്കാനിക്കൽ റെഫ്രിജറേഷൻ കണ്ടു പിടിച്ച വ്യക്തി…
1867- മിതവാദി സി കൃഷ്ണൻ.. സാമൂഹ്യ പരിഷ്കർത്താവ്.. അധസ്ഥിതരുടെ ബൈബിൾ എന്നാണ് മിതവാദി പത്രം അറിയപ്പെട്ടിരുന്നത്. കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യ മിശ്ര വിവാഹം മിതവാദി കൃഷ്ണന്റെ മകൻ ജർമനിയിൽ പഠിക്കാൻ പോയപ്പോൾ അവിടെ നിന്ന് പരിചയപ്പെട്ട ജർമൻ യുവതിയുമായി നടത്തപ്പെട്ടതാണെന്ന് പറയുന്നു..
1867- ചാൾസ് ഫാബ്രി- ഓസോൺ പാളി കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ..
1880- ജീനറ്റ് റാങ്കിൻ- അമേരിക്കൻ കോൺഗ്രസ്സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
1897- രാം പ്രസാദ് ബിസ്മിൽ.. ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ വിപ്ലവ നക്ഷത്രം, കവി
1909- കെ എസ് ഹെഗ്ഡേ.. മുൻ സുപ്രീം കോതി ജഡ്ജി..1977 ജൂലൈ 21 മുതൽ 1980 ജനുവരി 21വരെ സഞ്ജീവ റെഡ്ഡിയുടെ പിൻഗാമിയായി ലോക്സഭാ സ്പീക്കറായി പ്രവർത്തിച്ചു.
1920- ബിർ ബിക്രം ഷാ ദേവ മഹേന്ദ്ര- നേപ്പാൾ രാജാവ് (1955-72)
1924- കാർട്ടൂണിസ്റ്റ് അബു എബ്രഹാം.. നിരവധി പത്ര മാസികകളിൽ പ്രവർത്തിച്ചു.
1932- ടി.വി. ഗോപാലകൃഷ്ണൻ – ഉപകരണ സംഗീതത്തിലും വായ്പാട്ടിലും ഒരേ പോലെ പ്രഗല്ഭ്യം തെളിയിച്ച സംഗീതജ്ഞൻ..
1948- ലാലു പ്രസാദ് യാദവ്….. മുൻ ബിഹാർ മുഖ്യമന്ത്രി.. മുൻ കേന്ദ്ര മന്ത്രി.. അഡ്വാനിയുടെ രഥയാത്ര സമസ്തിപ്പൂരിൽ അറസ്റ്റ്ചെയ്ത് ചരിത്രം സൃഷ്ടിച്ചു.

ചരമം
1727- ജോർജ് ഒന്നാമൻ – ഇംഗ്ലണ്ട് രാജാവ് (1714-27)
1864- അഗസ്റ്റിൻ ചാപ്മാൻ അലൻ.. യു. എസ് സംസ്ഥാനമായ ടെക്സാസിൽ, ഹൂസ്റ്റൺ നഗരം സ്ഥാപിച്ച വ്യക്തി.
1919- പന്തളം കേരള വർമ… ദൈവമേ കൈതൊഴാം എന്ന പ്രശസ്ത പ്രാർഥനാ ഗാനത്തിന്റെ രചയിതാവ്..
1983- ജി ഡി ബിർള.. ബിർള വ്യവസായ ഗ്രൂപ്പ് സ്ഥാപകൻ
1992- മർജോറി ന്യൂവെൽ റോബ് – ടൈറ്റാനിക് അപകടത്തിൽ രക്ഷപെട്ടവരിൽ അവസാനത്തെ വ്യക്തി..
2000- രാജേഷ് പൈലറ്റ്.. രാജസ്ഥാനിൽ ചെറുപ്പത്തിന്റെ കാറ്റ് വീശിപ്പിച്ച കോൺഗ്രസ് നേതാവ്.. വാഹനാപകടത്തിൻ കൊല്ലപ്പെട്ടു ..
2008 മഹാകവി പാലാ നാരായണൻ നായർ.. 8 ഭാഗമുള്ള കേരളം വളരുന്നു എന്ന ബൃഹത്തായ രചന നടത്തിയ കവി..
2013 – വി.സി. ശുക്ല.. മുൻ കേന്ദ്ര മന്ത്രി, അടിയന്തരാവസ്ഥ കാലത്തെ വിവാദ നായകൻ.. മാവോവാദി ആക്രമണത്തിൽ വധിക്കപ്പെട്ടു..

(സംശോധകൻ – കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: