സി.കെ.ശേഖരൻ മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി.

0

പയ്യന്നൂർ: അന്നൂർസഞ്ജയൻ സ്മാരക ഗ്രന്ഥാലയം സാരഥിയും അധ്യാപക അവാർഡ് ജേതാവുമായിരുന്ന സി.കെ. ശേഖരൻ മാസ്റ്ററുടെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിൽ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. ടി.ഐ. മധുസൂദനൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകന് ജില്ലാ ലൈബ്രറി കൗൺസിൽ മുഖേന ഗ്രന്ഥാലയം നൽകി വരുന്ന ശേഖരൻ മാസ്റ്റർ പുരസ്കാരം കുറ്റ്യാട്ടൂർ വേശാല നവപ്രഭാ ഗ്രന്ഥാലയം സാരഥി ഇ.പി.ആർ വേശാലക്ക് എം.എൽ.എ സമ്മാനിച്ചു. മികച്ച പൊതു പ്രവർത്തകനുള്ള സി.നാരായണൻ സ്മാരക പുരസ്കാരം കെ. രാമചന്ദ്രൻ ഏറ്റു വാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ എസ്.ആർ. ഓ റിട്ട. സയൻ്റിസ്റ്റും ഗ്രന്ഥകാരനുമായ വി.പി. ബാലഗംഗാധരൻ സ്മാരക പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ശിവകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വൈ.വി. സുകുമാരൻ,നഗരസഭാ കൗൺസിലർ കെ.കെ.അശോക് കുമാർ, ഗ്രന്ഥാലയം പ്രസിഡണ്ട് വി.എം. ദാമോദരൻ എന്നിവർ ആശംസകൾ നേർന്നു. ഇ.പി.ആർ.വേശാല, കെ.രാമചന്ദ്രൻ എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സി.കെ. ഹരീന്ദ്രൻ സ്വാഗതവും യു രാജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading