ചരിത്രത്തിൽ ഇന്ന്: ജൂൺ 8 ദിവസവിശേഷം

0

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക സമുദ്രദിനം .. World Oceans day.
എല്ലാ ജീവജാലങ്ങളുടെയും അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമുദ്രം മാലിന്യ കൂമ്പാരങ്ങളാൽ നശിപ്പിക്കപ്പെടുന്നതിനെതിരെയുള്ള ബോധവൽക്കരണം.. 1992 മുതൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും, 2009 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലും ആചരിക്കുന്നു..

ലോക ബ്രയിൻ ട്യൂമർ ദിനം. World Brain Tumour Day.. ബ്രെയിൻ ട്യൂമറിന് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യത്തോടെ 2000 മുതൽ ആചരിക്കുന്നു..

68- റോമൻ സെനറ്റ് ഗാൽബ ചക്രവർത്തിയെ അംഗീകരിച്ചു…
1783- ഐസ്ലൻഡിലെ ലേകി അഗ്നിപർവതം പൊട്ടിത്തെറിച്ചു . 10000 മരണം.. ഏഷ്യയിലും യൂറോപ്പിലും ഭക്ഷ്യ ക്ഷാമം…
1809- വില്യം വോളസ്റ്റൻ , reflective goniometer കണ്ടുപിടിച്ചു…
1812- റോബർട്ട് ജെങ്കിൻസൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി..
1824- വാഷിംഗ് മെഷീന്റെ പേറ്റന്റ്, നോഹ കുഷിങ് കരസ്ഥമാക്കി..
1869- സ്വീപ്പിങ്ങ് മെഷിൻ എന്ന പേരിൽ വാക്വം ക്ലീനറിന് Ives W. McGaffey ക്ക് പേറ്റൻറ് ലഭിച്ചു..
1887- ഹെർമൻ ഹോളറിത് പഞ്ച് കാർഡ് കാൽക്കുലേറ്ററിന് പേറ്റൻറ് സമ്പാദിച്ചു..
1915- ബാലഗംഗാധര തിലകന്റെ ഗീതാരഹസ്യ പ്രസിദ്ധീകരിച്ചു
1918- കെപ്ളർസ് നോവക്ക് ശേഷമുള്ള തിളക്കമേറിയ നോവ , നോവ അക്വില കണ്ടെത്തി..
1936- ആകാശവാണി രൂപീകൃതമായി
1940- നെപ്ട്യൂണിയം (മൂലകം 93) കണ്ടുപിടിച്ചതായി എഡ്വിൻ മക്മില്ലനും ഫിലിപ്പ് ഏബെൽസനും പ്രഖ്യാപിച്ചു…
1948- എയർ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര വിമാന സർവിസ് (Malabar princess) (മുംബൈ – ലണ്ടൻ ) സർവീസ് നടത്തി
1949- സിയാം രാജ്യത്തിന്റെ പേര്, തായ്‌ലൻഡ് എന്നാക്കി മാറ്റി…
1950- സർ തോമസ് ബ്ളേമി, ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏക ഫീൽഡ് മാർഷൽ ആയി നിയമിതനായി..
1969- ഫീൽഡ് മാർഷൽ സാം മനെക് ഷാ ഇന്ത്യൻ കരസേനാ മേധാവിയായി ചുമതലയേറ്റു..
1987- ആണവായുധങ്ങളും, ആണവ പരീക്ഷണങ്ങളും നിരോധിച്ച് ന്യൂസിലൻഡ് പാർലമെന്റ് നിയമം പാസാക്കി… ആണവശക്തിക്കെതിരെ നിയമം പാസാക്കിയ ഏക രാജ്യമായി..
1999- ലിയാണ്ടർ പേസ് – മഹേഷ് ഭൂപതി ജോഡി ടെന്നിസ് ഡബിൾസ് റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി
2018- ലോകത്തെ ഏറ്റവും ശക്തിയേറിയ കമ്പ്യൂട്ടർ- സമ്മിറ്റ് , ഐ. ബി.എം പുറത്തിറക്കി…

ജനനം

1625- ജിയോവനി ഡൊമിനിക്കോ കാസിനി .. ഗണിതത്തിലെ കാസിനി ഡിവിഷൻ, ശനിയുടെ വലയം പഠനം എന്നിവ വഴി പ്രശസ്തൻ.. ശനിയുടെ 4 ഉപഗ്രഹങ്ങളെയും കണ്ടെത്തി…
1867- ഫ്രാങ്ക് ലോയ്ഡ് റൈറ്റ് – അമേരിക്കൻ വാസ്തു ശിൽപ്പി.. എക്കാലത്തെയും മികച്ച അമേരിക്കൻ വാസ്തു ശില്പി എന്നു അറിയപ്പെടുന്ന വ്യക്‌തിത്വം..
1916 – ഫ്രാൻസിസ് ക്രിക്ക് – ബ്രിട്ടിഷ് ജിവശാസ്ത്രജ്ഞൻ .. ഡി എൻ എ തന്മാത്ര ഘടനയുടെ പഠനത്തിന് വൈദ്യശാസ്ത്ര നോബൽ (1962) നേടി..
1915- ഉറൂബ് … പി.സി. കുട്ടികൃഷ്ണൻ… മലയാള സാഹിത്യകാരൻ
1920- ജി. ജനാർദ്ദന ക്കുറുപ്പ്.. കെ.പി. എ.സി. സ്ഥാപകരിലൊരാൾ.. എന്റെ ജീവിതം ആത്മകഥ..
1921- സുഹാർത്തോ .. ഇന്തോനേഷ്യൻ മുൻ പ്രസിഡണ്ട് (1967-98)
1930-പ്രൊഫ. എം.എൻ. വിജയൻ.. മാർക്സിസ്റ്റ് ചിന്തകൻ, അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ..
1949- പി.കെ. ഗോപി.. ആധുനിക മലയാള കവി, ഗാനരചയിതാവ്..
1955- ടിം ബർണേഴ്സ്ലി- ബ്രിട്ടിഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. ലോകം മാറ്റിമറിച്ച www ന്റെ ഉപജ്ഞാതാവ്…
1957- ഡിംപിൾ കംപാഡിയ – ബോളിവുഡ് ചലച്ചിത്ര താരം

1975- ശില്പ ഷെട്ടി…ബോളിവുഡ് ചലച്ചിത്ര താരം

ചരമം
1859- വാൾട്ടർ ഹണ്ട് – സേഫ്റ്റി പിൻ, തയ്യൽ മെഷീൻ എന്നിവ കണ്ടുപിടിച്ച പ്രതിഭ..
1977- ഇക്കണ്ട വാര്യർ.. കൊച്ചി രാജ്യത്തെ ആദ്യത്തേയും അവസാനത്തേയും പ്രധാനമന്ത്രി… പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത് ഡാമുകളുടെ ശില്പി..
1980- എ.വി. കുഞ്ഞമ്പു.. കമ്യൂണിസ്റ്റ് നേതാവ്.. കരിവള്ളുർ സമര സേനാനി.. കവി കരിവെള്ളുർ മുരളിയുടെ പിതാവ്..
1985- എസ് ആർ പുട്ടണ്ണ- മൂന്ന് തവണ ദേശീയ അവാർഡ് നേടിയ കന്നഡ ചലച്ചിത്രകാരൻ… ചിത്ര ബ്രഹ്മ എന്നും വിളിക്കപ്പെടുന്നു…
1995- ഇ. മൊയ്തു മൗലവി – സ്വാതന്ത്ര്യ സമര സേനാനി.. സാമൂഹ്യ പ്രവർത്തകൻ..
1998- സാനി അബാച്ച- നൈജീരിയൻ പ്രസിഡന്റ് (1993-98)
2005- ആർതർ ഡങ്കൽ- പ്രഥമ ഗാട്ട് ഡയറക്ടർ ജനറൽ
2009 – ഹബീബ് തൻവർ – 1972-78 രാജ്യസഭാംഗം. നാടക, പത്രപ്രവർത്തന, സിനിമ മേഖലകളിൽ തിളങ്ങി..
2014- മാവേലിക്കര എസ് ആർ രാജു.. പ്രശസ്ത മൃദംഗ വിദഗ്ധൻ..
2018- ക്യപ്റ്റൻ ഫിലിപ്പോസ് തോമസ്- മഹാവീരചക്ര നേടിയ ആദ്യ മലയാളി സൈനികൻ… 1971 ലെ ബംഗ്ലാദേശ് വിമോചന സമര യോദ്ധാവ്..
2018- ആൻറണി ബർഡയിൻ – വിഖ്യാത ഷെഫ്.. ഡിസ്കവറി ചാനലിൽ ഭക്ഷ്യ സഞ്ചാര പരിപാടി അവതരിപ്പിച്ചു..

(സംശോധകൻ.. കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading