ചരിത്രത്തിൽ ഇന്ന് ജൂൺ 6 ദിവസവിശേഷം

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

റഷ്യൻ ഭാഷാ ദിനം.. ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പിതാവായ അലക്സാണ്ടർ പുഷ്‌കിന്റെ ജന്മദിനം… യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽ ആചരിക്കുന്നു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം..

1674- ശിവജി മറാത്താ രാജാവായി
1683- ലോകത്തിലെ ആദ്യ സർവകലാശല മ്യൂസിയമായ ആഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ പ്രവർത്തനം തുടങ്ങി..
1808- നെപ്പോളിയന്റ സഹോദരൻ ജോസഫ് ബോണപ്പാർട്ട്, സ്പെയിൻ രാജാവായി..
1809- സ്വീഡൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു..
1844- YMCA ലണ്ടനിൽ സ്ഥാപിതമായി.. ജോർജ്ജ് വില്യംസ് സ്ഥാപകൻ..
1882- മുംബൈയിൽ വൻ ചുഴലിക്കാറ്റ്… കൂറ്റൻ സുനാമി തിരമാല.. ലക്ഷത്തിനടുത്ത് മരണം..
1944- ഗാന്ധിജിയെ നേതാജി ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചു
1946- ബാസ്കറ്റ് ബോൾ അസോസിയേഷൻ ഓഫ് അമേരിക്ക നിലവിൽ വന്നു..
1961- ഇടുക്കി പദ്ധതി കുടിയൊഴിപ്പിക്കലിനെതിരെ AKG യുടെ അമരാവതി സത്യാഗ്രഹം തുടങ്ങി
1981- യാത്ര തീവണ്ടി ഭാഗ്‌മതി നദിയിൽ പാളം തെറ്റി വീണു. 268 മരണം…
1983- ലീ സിയാനിയൻ, ചൈനീസ് പ്രസിഡന്റ് ആയി ചുമതലയേറ്റു.
1990- ഇന്ത്യൻ പാസ്പോർട്ടിന്റെ കാലാവധി 10 വർഷമാക്കി
1997- അമേരിക്കൻ കോൺഗ്രസിൽ വച്ച് മദർ തെരേസയെ സ്വർണമെഡൽ നൽകി ആദരിച്ചു..
1993- മംഗോളിയയിൽ ആദ്യ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നു..
2004 തമിഴിനെ ഉത്കൃഷ്ട ഭാഷയായി രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം പ്രഖ്യാപിച്ചു..
2012- സോളാർ ഇമ്പൾസ് വിമാനം, സൗരോർജം ഉപയോഗിച്ചു ഭൂമി ചുറ്റുന്ന ആദ്യ വിമാനം ആയി..

ജനനം
1799.. അലക്സാണ്ടർ പുഷ്കിൻ… ആധുനിക റഷ്യൻ സാഹിത്യ സ്ഥാപകൻ.. എക്കാലത്തെയും മികച്ച റഷ്യൻ കവി..
1875- തോമസ് മാൻ.. ജർമൻ നോവലിസ്റ്റ്. 1929 ലെ നോബൽ ജേതാവ്. മാജിക് മൗണ്ടൻ ആണ് പ്രശസ്ത കൃതി..
1877- ഉള്ളൂർ. എസ്. പരമേശ്വരയ്യർ…ആധുനിക കവിത്രയങ്ങളിൽ ഒരാൾ. തിരുവിതാംകൂർ ചീഫ് സെക്രട്ടറിയായിരുന്നു.
1890- ഗോപിനാഥ് ബർദോലോയി… മുൻ ആസാം മുഖ്യമന്ത്രി.. 1999ൽ ഭാരതരത്നം ലഭിച്ചു..
1891- മസ്തി വെങ്കടേശ്വര അയ്യങ്കാർ… കന്നട സാഹിത്യകാരൻ.1983ൽ ജ്ഞാനപീഠം ലഭിച്ചു.. 1986 ൽ ഇതേ ദിവസം തന്നെ ചരമവും
1901- സുകാർണോ.. ഇന്തോനേഷ്യയുടെ പ്രഥമ പ്രധാനമന്ത്രി…
1902- ആനി മസ്ക്രീൻ.. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ലോക്സഭാംഗം. ആദ്യ ലോക്സഭയിലെ പത്ത് വനിതാ അംഗങ്ങളിൽ ഒരാൾ..
1914- സി. രാജേശ്വര റാവു- സ്വാതന്ത്ര്യ സമര സേനാനി… 28 വർഷം സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി .
1929- സുനിൽ ദത്ത്.. മുൻ ഹിന്ദി സിനിമ താരവും മുൻ കേന്ദ്ര മന്ത്രിയും
1933- ഹെയ്ൻറിച് റോഹ്റർ.. സ്വിസ്സ്‌ ഊർജതന്ത്രഞ്ജൻ.. 1986 ൽ നൊബേൽ സമ്മാനം ലഭിച്ചു..
1936- കെ.പി. ഉദയഭാനു – പഴയ കാല ഗായകൻ – പാലക്കാട് സ്വദേശി – പത്മശ്രീ ജേതാവ്..
1956- ബ്യോൺ ബോർഗ്… അമേരിക്കൻ ടെന്നിസ് ഇതിഹാസം..
1969- സുനിൽ ജോഷി.. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റർ..
1986- ഭാവന – മലയാള സിനിമാ താരം…

ചരമം
1832- ജെറാമി ബൻതാം.. ബ്രിട്ടീഷ് തത്വചിന്തകൻ.. ആധുനിക ഉപഭോഗ സിദ്ധാന്തത്തിന്റെ സ്ഥാപകൻ..
1891- ജോൺ എ. മക്‌ഡൊണാൾഡ്.. കാനഡയുടെ ആദ്യ പ്രധാനമന്ത്രി..
1936- തരവത്ത് അമ്മാളു അമ്മ.. മലയാളത്തിൽ അപസർപ്പക നോവൽ എഴുതിയ ആദ്യ വനിത. കമലാ ഭായി അഥവാ ലക്ഷ്മി വിലാസത്തിലെ കൊലപാതകമാണ് കൃതി. നാടുകടത്തപ്പെട്ട സ്വദേശാഭിമാനിക്ക് അഭയം നൽകിയതും ഇവരായിരുന്നു.
1946- ഗെർഹാർട്ട് ഹോഫ്റ്റ്മാൻ.. 1912 ലെ സാഹിത്യ നോബൽ നേടിയ ജർമൻ നാടകകൃത്ത്..
1947- കുഞ്ഞു ലക്ഷ്മി കെട്ടിലമ്മ – കണ്ണൂർക്കാരി – പ്രശസ്ത എഴുത്തുകാരി. കുട്ടമത്തിന്റ കേരള ചന്ദ്രികയിൽ രചനകൾ പ്രസിദ്ധീകരിച്ചു..
1948- ലൂയിസ് ലുമിയർ- ആദ്യ ചലച്ചിത്ര നിർമാതാക്കളിൽ ഒരാൾ (1895)..
1961- കാൾ ജംഗ്‌.. സ്വിസ് മനഃശാസ്ത്രഞ്ജൻ.. അപഗ്രഥന മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്..
1968- റോബർട്ട് കെന്നഡി – തലേന്ന് പാലസ്തീൻ അക്രമിയിൽ നിന്ന് വെടിയേറ്റ യു എസ് പ്രസിഡണ്ട് സ്ഥാനാർഥി..
1984 -ജർണയിൽ സിങ്ങ് ഭിന്ദ്രൻ വാല.. operation blue star നിടയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ വാദിയായ സിക്ക് ഭീകരൻ.
1986- മസ്തി വെങ്കടേശ്വര അയ്യങ്കാർ – കന്നട സാഹിത്യകാരൻ.. ജനനവും ഇതേ തിയ്യതി തന്നെ …
1986- എൻ.കെ.ശേഷൻ… മുൻ MLA… മുൻ കേരള ധനകാര്യ മന്ത്രി..
2016- വിക്റ്റർ കോർച്ച്നോയി.. റഷ്യൻ ഗ്രാൻഡ് മാസ്റ്റർ…

(സംശോധകൻ.. കോശി ജോൺ .എറണാകുളം )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: