‘ഫെയ്ക്കന്മാര്‍ ജാഗ്രതൈ’; പ്രചരിക്കുന്ന വ്യാജ വാര്‍ത്തയുടെ സത്യം വെളിപ്പെടുത്തി ശ്രീനിവാസന്‍ രംഗത്ത്

0

വ്യാജ പ്രചാരണങ്ങള്‍ക്ക് നടക്കുന്നതിനെതിരെ നടനും സംവിധായകനുമായ ശ്രീനിവാസന്‍ രംഗത്ത്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ ആറ് വ്യാജ അക്കൗണ്ടുകളുണ്ട്. പല തരത്തിലും പ്രചാരണങ്ങളും നടക്കുന്നു. പുതിയ അക്കൗണ്ട്തുടങ്ങിയ വിവരം അറിയിച്ചാണ് ശ്രീനിവാസന്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ചത്.ആദ്യം സി.പി.എമ്മില്‍ ചേരണമെന്നും പിന്നീട് അത് പാടില്ലെന്നും താന്‍ വിനീതിനെ ഉപദേശിച്ചതായി പ്രചാരണമുണ്ട്. സി.പി.എം ഒരു ചൂണ്ടയാണെന്നും താന്‍ പറഞ്ഞതായി ഗ്രൂപ്പുകളില്‍ പറയുന്നു. ഇതെല്ലാം വ്യാജമാണ്. വിനീതിനോട് ഇതുവരെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. തനിക്കിതുവരെ ഫേസ്ബുക്ക് അക്കൗണ്ടില്ലായിരുന്നു. ഫെയ്ക്കന്മാര്‍ ജാഗ്രതൈ, ഒര്‍ജിനല്‍ വന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ.സുഹൃത്തുക്കള്‍ വഴിയാണ് വ്യാജ അക്കൗണ്ടുകളെ കുറിച്ച് അറിയുന്നത്. അതിനാല്‍ ഔദ്യോഗിക അക്കൗണ്ട് തുടങ്ങാന്‍ തീരുമാനിച്ചു. എനിയ്ക്ക് പറയാന്‍ ആഗ്രഹമുള്ള കുറേ കാര്യങ്ങളുണ്ട്, അത് പറയാനാണ് ഈ അക്കൗണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading