പി രേഷ്മ ചികിൽസാ സഹായ കമ്മിറ്റി രൂപീകരിച്ചു

0

പാപ്പിനിശ്ശേരി: കരിക്കൻ കുളം പുത്തലത്ത് മോഹനൻ വായനശാലയ്ക്ക് സമീപത്തെ രാജന്റെയും

പുതുക്കുടി ആശയുടെയും മകൾ രേഷ്മ (20) രക്താർബുദ ബാധിതയായി ചികിത്സയിലാണ്. ഇപ്പോൾ തന്നെ വലിയൊരു തുക രേഷ്മയുടെ ചികിത്സക്കായി ദരിദ്രരായ ആ കുടുംബം ചെലവഴിച്ചു കഴിഞ്ഞു. ഇപ്പോൾ തലശ്ശേരി MCC യിൽ ചികിൽസയിലാണ്. മജ്ജ മാറ്റി വെച്ചങ്കിൽ മാത്രമേ രേഷ്മയെ രക്ഷപ്പെടുത്താനാവൂ എന്നാണ് ഡോക്ടർമാരുടെ വിദഗ്ദോപദേശം. കുടുംബത്തിൽ നിന്ന് തന്നെ മജ്ജ ലഭ്യമാക്കാൻ പരിശോധനകൾ നടന്നുവരികയാണ്.
അങ്ങനെ ലഭിച്ചാൽ പോലും ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും ചെലവ് വരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇത് ആ കുടുംബത്തിന് താങ്ങാനാവുന്നതല്ല.

ഈ സാഹചര്യത്തിൽ രേഷ്മയുടെ ചികിൽസക്ക് വേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
പി കെ ശ്രീ മതി MP,കെ എം ഷാജി MLA,ടി വി രാജേഷ് MLA,ജയിംസ് മാത്യു MLA
കെ നാരായണൻ (പ്രസി, പാപ്പിനിശ്ശേരി പഞ്ചായത്ത്),പി പി ഷാജിർ ( ജില്ലാ പഞ്ചായത്ത് മെമ്പർ)എന്നിവർ രക്ഷാധികാരികൾ ആയും
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി വി മോഹനൻ ചെയർമാനായും
പി പി ഹരിദാസൻ കൺവീനറായും ഒരു വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മനുഷ്യസ്നേഹത്തിന്റെഉന്നത മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന നമ്മുക്ക് രേഷ്മയെ പൂർണ്ണമായും രോഗ വിമുക്തയാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയേണ്ടതുണ്ട്…. അത് നമ്മുടെ കടമയും ഉത്തരവാദിത്വത്തവുമാണ്.
നമ്മുടെ സഹോദരിയെ ചികിൽസിച്ച് ഭേദമാക്കാനുള്ള ഉത്തരവാദിത്വം നാട് ഏറ്റെടുത്ത് കഴിഞ്ഞു. നാം ഓരോരുത്തരും കഴിവിന്റെ പരമാവധി തുക രേഷ്മ ചികിൽസാ ഫണ്ടിലേക്ക് സംഭാവന നൽകി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സഹായങ്ങൾ നേരിട്ടോ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ പാപ്പിനിശ്ശേരി ശാഖയിൽ ആരംഭിച്ചിട്ടുള്ള സേവിംഗ് സ് ബാങ്ക് അക്കൗണ്ട് മുഖേ നേയോ എത്തിക്കുവാൻ സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.

Kannur Dt Co-op bank
Pappinisseri
A/C NO. 105500 7000001
IFSC Code:
UTIBO SKDCO1

phone: 9447322666
9495794024

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading