ഇൻഷുറൻസ് പോളിസികൾ ആധാറുമായി ബന്ധിപ്പിക്കാൻ നിർദേശം

ഇൻഷുറൻസ് പോളിസികൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഇൻഷുറൻസ് റെഗുലെറ്ററി ആൻഡ് ഡെവലപ്പ്മെന്റ്  അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)-യുടെ ഉത്തരവ്. കള്ളപണ നിരോധന നിയമത്തിൽ 2017 ജൂൺ 1 ന് നടപ്പിലാക്കിയ ഭേദഗതി പ്രകാരമാണിത്. നിലവിലുള്ള പോളിസികൾക്കും പുതുതായി എടുക്കുന്നവയ്ക്കും ഈ നിയമം ബാധകമാണ്. ഇത് സംബന്ധിച്ച് എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും അതോറിറ്റി നിർദേശം നൽകി.

 ഇന്ത്യയിൽ ആകെ 52 ഇൻഷുറൻസ് കമ്പനികളിൽ; പൊതുമേഖലയിൽ 6 കമ്പനികൾ :
4 എണ്ണം നോൺ-ലൈഫ് വിഭാഗത്തിലും, 1 ലൈഫ് വിഭാഗത്തിലും, മറ്റൊന്ന് റിഇൻഷുറൻസ് വിഭാഗത്തിലുമാണ്.

സ്വകാര്യ മേഖലയിലെ 46 എണ്ണത്തിൽ :
23 എണ്ണം  ലൈഫ് ഇൻഷുറൻസ് കമ്പനിയും, 18 എണ്ണം ജനറൽ ഇൻഷുറൻസ് കമ്പനിയും, 5 എണ്ണം ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനികളുമാണ്.

ഇതിൽ പൊതു മേഖലയിലെ ഏക ലൈഫ് ഇൻഷുറൻസ് സ്ഥാനപനമായ  എൽ.ഐ.സി -ക്ക് 29 കോടിയിലധികം പോളിസികളാണ് ഉള്ളത്. അവസാന വർഷത്തെ കണക്കനുസരിച്ച്‌ 2.67 കോടി പോളിസികളിൽ 2.05 കോടി പോളിസികളും എൽ.ഐ.സി -യുടെതാണ്.

കോടിക്കണക്കിന്  പോളിസികൾ ആധാറുമായി ബന്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ തർക്കമില്ല.

തയ്യാറാക്കിയത്:
മുരളീകൃഷ്ണൻ.കെ
(സാമ്പത്തിക-ഇൻഷുറൻസ്  വിദഗ്ദൻ ആണ് ലേഖകൻ)*
9961424488

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: