കഥാപ്രസംഗ മഹോത്സവം 27 മുതൽ മെയ് 5 വരെ

0

പയ്യന്നൂർ.പോത്താങ്കണ്ടം ആനന്ദ ഭവനത്തിൻ്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ മൂന്നാമത് കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കുന്നു. 27 ശനിയാഴ്ച മുതൽ മെയ് 5 വരെ പയ്യന്നൂർ ശ്രീ പ്രഭഓഡിറ്റോറിയത്തിൽ നടക്കും.27 ന് വൈകുന്നേരം 6.30ന് ടി.ഐ.മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. കൊല്ലം തുളസി, സുകുമാരൻ പെരിയച്ചൂർ, ഡോ.വി.എം.സന്തോഷ് എന്നിവർ പങ്കെടുക്കും. തുടർന്ന് വിവിധ ദിവസങ്ങളിൽ പ്രമുഖ കഥാപ്രാസംഗികർ കഥാപ്രസംഗം നടത്തും.സമാപന സമ്മേളനത്തിൽ ജി.എസ്.പ്രദീപ്, കെ.വി.ലളിത, പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ്, ജമാൽ കടന്നപ്പള്ളി, സന്തോഷ് കീഴാറ്റൂർ ,ഫാദർ ലൂയി മരിയാദാസ് എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം. ജയകൃഷ്ണൻ, ഡോ.എം.കെ.സുരേഷ് ബാബു, എം.ആർ.പയ്യട്ടം, എ.രഞ്ജിത് കുമാർ, ഡോ.അസീം എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading