നവംബർ 8നു മുൻപും ശേഷവും  

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇനിയങ്ങോട്ട് വിലയിരുത്തപെടാൻ പോകുന്നത് 2016 നവംബർ എട്ടിന് മുൻപും ശേഷവും എന്ന രീതിയിലായിരിക്കും. ഒരു പക്ഷെ, സ്വാതന്ത്ര്യത്തിന് മുൻപും പിൻപും എന്ന തരത്തിലോ അല്ലെങ്കിൽ അതിലും ശക്തമായ രീതിയിലോ, ഇത്തരം ഒരു കാലിക അതിർവരമ്പ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെ ചുരുക്കമാണ്. നോട്ട് നിരോധനത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളിലേക്ക് ഒന്ന് കണ്ണോടിക്കാം.
* 2016 നവംബർ എട്ടിന് രാത്രി എട്ടേകാലോടെയായിരുന്നു രാജ്യത്തിൻറെ സമ്പദ്ഘടനയുടെ കാര്യത്തിൽ നിർണ്ണയാകമായ പ്രഖ്യാപനം. പൊതുവെ റിസർവ് ബാങ്കിന്റെ അധികാര പരിധിയിൽ വരുന്ന ഒരു കാര്യത്തിൽ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത് ചരിത്രത്തിൽ ആദ്യം.
* 15 .44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകൾക്ക് വിലയില്ലാതായി. മൂന്ന് ലക്ഷം കോടി രൂപയെങ്കിലും തിരികെ വരില്ലെന്ന് സർക്കാരിന് ഉറപ്പ്.അന്നത്തെ അറ്റോർണി ജെനറൽ മുകുൾ റോത്തഗി പറഞ്ഞത് 4 -5 ലക്ഷം കോടി രൂപ തിരിച്ചു വരില്ല.
* എന്നാൽ പിൻവലിക്കപെട്ട നോട്ടുകളുടെ 99 ശതമാനം അതായത്, 15 .28 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇത് അക്ഷരാർത്ഥത്തിൽ ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചു.
* ഇനിയും തിരിച്ചു വരാത്ത നോട്ടുകൾ ഏകദേശം 16000 കോടിയുടേത് മാത്രം. അതായത് കള്ളപ്പണ വേട്ട എന്ന വാദം പാടെ പൊളിഞ്ഞു.
* അതിർത്തിയിലെ പാക് ഭീകരാക്രമണത്തിന് ഈ നടപടി അന്ത്യം കുറയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെയും ബി. ജെ. പി നേതാക്കളുടെയും ആവർത്തിച്ചുള്ള പ്രഖ്യാപനം. സംഭവിച്ചത് അതിർത്തിയിൽ ഏറ്റുമുട്ടലുകളുടെ എണ്ണം നോട്ട് നിരോധനത്തിന് ശേഷം കൂടി. ഇന്ത്യൻ ജവാന്മാരുടെ മരണസംഖ്യ ഉയർന്നു.
* ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം. ജി. ഡി. പി വളർച്ച നിരക്ക് ഒരു വർഷത്തിനിടെ ഒരു ശതമാനം കുറഞ്ഞു 5 .6 ശതമാനമായി. മൂന്ന് ലക്ഷം ചെറുകിട വ്യവസായങ്ങൾ തകർന്നു. തൊഴിൽ മേഖല തളർന്നു. ചെറുകിട -ഇടത്തരം വ്യാപരികളും റിയൽ എസ്റ്റേറ്റ് മേഖലയും വൻ പ്രതിസന്ധിയിൽ.
* ഇടക്ക് സർക്കാർ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ പുനര്നിര്ണയിക്കുന്നു. ഡിജിറ്റൽ ട്രാൻസാക്ഷൻ, ക്യാഷ്‌ലെസ്സ് ഇക്കോണമി എന്നിവ പ്രാഥമിക ലക്ഷ്യമായി മാറുന്നു. ആദ്യം ഇത് വർക് ചെറിയ തോതിൽ ക്ലിക് ചെയ്‌തെങ്കിലും പിന്നീട് പാളുന്നു. കാരണം ഇന്ത്യയെ പോലെ ഒരു വികസ്വര രാജ്യത്ത് പ്രയോഗ സാധ്യത ദുഷ്കരമായ കാര്യം അടിച്ചേൽപ്പിക്കുന്നത് പോലെ നടപ്പാക്കിയത് വിനയായി.
* അനധികൃതമായി ബാങ്കുകളിൽ പണം നിക്ഷേപിച്ച രണ്ട് ലക്ഷം അക്കൗണ്ടുകളിൽ ആദായ നികുതി വകുപ്പ അന്വേഷണം തുടങ്ങി. സംശയാസ്പദമായ 18 ലക്ഷം അക്കൗണ്ടുകളും കണ്ടത്തിയിട്ടുണ്ട്.
35000 ഷെൽ കമ്പനികളിലൂടെ ഏകദേശം 17000 കോടി രൂപ വെളുപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ കള്ളപ്പണത്തിനെതിരായ ഒരു അവബോധം ഈ നടപടി ഉണ്ടാക്കിയിട്ടുണ്ട്.
പക്ഷെ രാജ്യത്തിൻറെ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം വളരെ രൂക്ഷമാണ്. ഒടുവിൽ നിൽ ക്കകള്ളിയില്ലാതായപ്പോൾ 7 ലക്ഷം കോടി രൂപയുടെ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നു.
* ഒടുവിൽ സമ്പദ്ഘടന നേരെയാകാൻ ഇനിയും എത്രകാലം എന്ന ചോദ്യവും ഈ നവംബർ എട്ട് അവശേഷിപ്പിക്കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: