മുദ്ര ബാങ്ക് വായ്പ എന്ത് ? എങ്ങനെ ?

രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും, ലഘു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ളതാണ് പ്രധാന മന്ത്രിയുടെ മുദ്ര യോജന പദ്ധതി. ചെറുകിട സംരംഭകർക്ക് ആസ്തി ജാമ്യമോ, ആൾ ജാമ്യമോ ഇല്ലാതെ തന്നെ 10 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. യുവാക്കൾ, തൊഴിൽ നൈപുണ്യമുള്ളവർ, ചെറുകിട സംരഭകർ തുടങ്ങിയവർക്കും വനിത സംരംഭകർക്കും മുൻ‌തൂക്കം നൽകുന്നതാണ് മുദ്ര വായ്പ. ഭക്ഷ്യവസ്തു ക്കളുടെ നിർമാണം, ബാഗ് നിർമാണം, ചെറുകിട ടെക്സ്റ്റ്‌യിൽസ് കച്ചവടം, ഡി.ടി. പി സെന്റർ തുടങ്ങിയവയ്ക്ക് വായ്പ ലഭ്യമാണ്.

MUDRA (Micro Units Development and Refinance Agency Ltd. ) സംരഭ വികസനത്തിന്റെ സമവാക്യമാണ് മുദ്ര.
ഈ പദ്ധതി പ്രകാരം ആർക്കൊക്കെ വായ്പ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാ ണ് ഇവിടെ പ്രതിപാദിക്കുന്നത്.

മുദ്ര ബാങ്ക് -കൾ എന്ന പേരിൽ രാജ്യത്ത് ബാങ്ക് -കൾ ഇല്ല !!. രാജ്യത്തെ ദേശസാൽകൃത ബാങ്ക് -കൾ, സ്വകാര്യ ബാങ്ക് -കളുടെ ശാഖകൾ വഴിയുമാണ് മുദ്ര വായ്പ പദ്ധതിയുടെ ആനുകൂല്യങ്ങൾ പൊതുജനങ്ങളിൽ  എത്തിക്കുന്നത്. 

 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാണ്.

ശിശു, , കിഷോർ, തരുൺ‌ എന്നിങ്ങനെ മൂന്നു വായ്പ രീതികളാണ് മുദ്ര പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നുത്.  ഫണ്ടിന്റെ ആവശ്യകതയനുസരിച്ച്  വായ്പ പ്രയോജനപ്പെടുത്താം…
താഴെ പറയുന്ന പ്രകാരം ഫണ്ട് ലഭ്യമാണ് ;

ശിശു – 50,000 രൂപ വരെയുള്ള വായ്പകൾ

കിഷോർ – 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ

തരുൺ‌ – 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ

 _*വായ്പ ലഭിക്കുന്നത് ആർക്കൊക്കെ ?*_

ആകെ തുകയുടെ 60% ശിശു വിഭാഗത്തിന്  (50,000 രൂപ വരെയുള്ള വിഭാഗം ) നൽകണമെന്നാണ് വ്യവസ്ഥ. കൈതൊഴിൽ സംരംഭങ്ങൾ, കുടിൽ വ്യവസായം തുടങ്ങിയവ ചലനാത്മകമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിയുമായി ബന്ധപ്പെട്ടല്ലാത്ത വ്യവസായങ്ങൾക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.

കാർഷിക ഉല്പന്നങ്ങൾ സംസ്കരിക്കുന്നത്തിനും, സംഭരിക്കുന്നത്തിനും ഇതു പ്രകാരമുള്ള സഹായം ലഭിക്കും. 

കൂടാതെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള കെട്ടിടം, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനും  അതോടൊപ്പം പ്രവർത്തന മൂലധനം  വായ്പ ലഭ്യമാക്കാനും മുദ്ര വായ്പയ്ക്ക് കഴിയും.

സ്വയം സഹായ സംരംഭങ്ങൾക്കും, വ്യക്തി സംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് /ലിമിറ്റഡ് കമ്പനികൾക്കും വ്യവസ്ഥകൾക്ക് അനുസരിച്ചു വായ്പ ലഭ്യമാണ്.

ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ് ), ക്രെഡിറ്റ്‌ ഗ്യാരണ്ടിയുമാണ്. കോളാറ്ററൽ സെക്യൂരിറ്റിയില്ലാതെ വേണം വായ്പ ലഭ്യമാക്കാൻ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിരിക്കുന്നു.

 _*അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ ?*_

ലളിതമായ ഫോറവും, രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കാൻ വേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം വേണം ഉപയോഗിക്കാൻ. ബാങ്കിന്റെ എംബ്ലം പതിച്ച നിശ്ചിത ഫോറം അതാത് ബാങ്കിൽ ലഭിക്കും.
അപേക്ഷ ഫോറം പൂരിപ്പിച്ചു താഴെ രേഖകൾ സഹിതം നേരിട്ട് ബാങ്കിലെത്തി വേണം അപേക്ഷ നൽകാൻ.

രേഖകൾ :

സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡ്  (ഇലക്ഷൻ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട്‌ മുതലായവ)

സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ (വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ,  നികുതി രസീത്, -രണ്ട് മാസത്തിൽ അധികം  പഴക്കമില്ലാത്തത് )

ബിസിനസ്‌ സ്ഥാപനത്തിന്റെ പേര്, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന രെജിസ്ട്രെഷൻ/ലൈസൻസ് തുടങ്ങിയവ

2 പാസ്‌പോർട്ട്‌ സൈസ് കളർ ഫോട്ടോ

ഒരു ധനകാര്യ സ്ഥാപനത്തിലും നിലവിൽ വായ്പ കുടിശിക ഉണ്ടാവാൻ പാടില്ല

നിലവിൽ വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള  കണക്ക് സ്റ്റേറ്റ്മെന്റ്

നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ടു വർഷത്തെ ഫൈനൽ അക്കൗണ്ട്സ് ( 2 ലക്ഷത്തിന് മുകളിൽ ഉള്ള അപേക്ഷയ്ക്ക് മാത്രം )

പ്രതീക്ഷിത ബാലൻസ് ഷീറ്റ് ( 2 ലക്ഷത്തിന് മുകളിൽ ഉള്ള അപേക്ഷയ്ക്ക് മാത്രം )

നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ടു വർഷത്തെ വില്പന കണക്ക് ഒരു വർഷത്തെ പ്രൊജക്റ്റ്‌ട് ബാലൻസ് ഷീറ്റ് ( 2 ലക്ഷത്തിന് മുകളിൽ ഉള്ള അപേക്ഷയ്ക്ക് മാത്രം )

വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌

പ്രൊപ്രൈറ്ററി ഒഴികെ ഉള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനങ്ങളും

പ്രൊപ്രൈറ്റർ /പാർട്ണർ /ഡയറക്ടർ ഓരോരുത്തരുടെയും ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ്

7 മുതൽ 12 % വരെ പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും.
തിരിച്ചടവിന് 84 മാസ കാലാവധിയും ( 7 വർഷം ) ലഭ്യമാണ്.
25% സംരംഭകന്റെ വിഹിതമായി കണക്കാക്കും.

മതിയായ രേഖകൾ സമർപ്പിച്ചിട്ടും ബാങ്ക് വായ്പ നിഷേധിക്കുന്നു എങ്കിൽ നിങ്ങൾക്ക് പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക്‌ പരാതി അയക്കാവുന്നതാണ്.

(വിലാസം :
The Director (Information Technology)
Ministry of Finanace
Department of Financial Services
Jeevan Deep Building
Parliment Steet
New Delhi – 110 011
Telephone No. 011 23346874
Email: wimdfs@nic.in  )

തയ്യാറാക്കിയത് ;
മുരളീകൃഷ്ണൻ.K (സാമ്പത്തിക ഇൻഷുറൻസ് വിദഗ്ദനാണ് ലേഖകൻ )
9961424488

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: