ചരിത്രത്തിൽ ഇന്ന്: ജനുവരി 1

ഇന്ന് ഒരു പാട് പ്രതിക്ഷകൾക്ക് ചിറക് വിരിച്ചു കൊണ്ട് വീണ്ടും ഒരു നവവർഷം ആരംഭിക്കുന്നു… നിങ്ങളുടെ സങ്കല്പങ്ങൾക്ക് യാതാർഥ്യത്തിന്റെ നേർക്കാഴ്ച ഉണ്ടാകുന്നതാവട്ടെ ഈ നവവർഷം എന്ന് ആശംസിക്കുന്നു.ഇന്ന് ആഗോള കുടുംബ ദിനം…

ക്യൂബ ദേശിയ ദിനം

ആർമി മെഡിക്കൽ കോർപ്പസ് സ്ഥാപക ദിനം

45 ബി സി ജൂലിയൻ കലണ്ടർ നിലവിൽ വന്നു..

1788- ലണ്ടനിലെ ടൈംസ് പത്രം ആദ്യമായി പ്രസിദ്ധികരിച്ചു…

1800- ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി പിരിച്ചു വിട്ടു…

1863- അമേരിക്കയിൽ അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് പ്രസിഡണ്ട് ലിങ്കൺ ഉത്തരവിറക്കി..

1891- മലയാളം മെമ്മോറിയൽ നിവേദനം ശ്രി മുലം തിരുനാളിന് സമർപ്പിച്ചു…

1896- വിൽഹം കോൺറാഡ് റോണ്ട് ജൻ എക്സ് റെ കണ്ടുപിടിച്ചു…

1918- കൊല്ലം- തിരുവനന്തപുരം റെയിൽ പാത നിലവിൽ വന്നു

1933- ആദ്യ ശിവഗിരി തീർഥാടനം നടന്നു

1957- പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ നിലവിൽ വന്നു

1958- യുറോപ്യൻ യൂനിയന്റെ മുൻഗാമിയായ ഇ ഇ സി നിലവിൽ വന്നു..

1970- കേരള ഭൂപരിഷ്കരണ നിയമം നിലവിൽ വന്നു…

1985- തിരുവനന്തപുരം ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങി..

1988- ഉത്തരാഖണ്ഡിലെ നന്ദാദേവി ബയോസ്ഫിയർ റിസർവ് നിലവിൽ വന്നു..

1989- ഓസോൺ പാളിയുടെ ശോഷണം തടയാനുള്ള മോൺട്രിയൽ ഉടമ്പടി പ്രാബല്യത്തിൽ വന്നു..

1991- യു .പി യിലെ നറോറ ആണവ നിലയം ഉദ്ഘാടനം ചെയ്തു..

1991- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമായി…

1992- യു എസ് എസ് ആർ ന്റെ തകർച്ചക്ക് ശേഷം റഷ്യ നിലവിൽ വന്നു..

1992- അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിന് തറക്കല്ലിട്ടു..

1993- വെൽ വറ്റ് ഡൈവോഴ്സ് എന്ന് ചരിത്രം രേഖപ്പെടുത്തിയ ചെക്കോസ്ലോവക്യ വിഭജിച്ച് ചെക്കും സ്ലോവാക്യയും നിലവിൽ വന്നു…

1995- ഡബ്ല്യ ടി ഒ നിലവിൽ വന്നു..

1996- ഇന്ദിരാ ആവാസ് യോജന നിലവിൽ വന്നു.

1999- 11 യൂറോപ്യൻ രാജ്യങ്ങളിൽ ഏകീകൃത കറൻസി യൂറോ നിലവിൽ വന്നു…

2004- ദേശീയ പെൻഷൻ പദ്ധതി ആരംഭിച്ചു…

2009 – ദേശിയ കുറ്റാന്വേഷണ ഏജൻസി ( എൻ ഐ.എ) നിലവിൽ വന്നു.

2013 – ഡയറക്ട് ബെനിഫിഷറി ട്രാൻസ്ഫർ പദ്ധതി ആരംഭിച്ചു…

2015- പ്ലാനിങ്ങ് കമ്മിഷൻ നിർത്തൽ ചെയ്ത് നീതി ആയോഗ് നിലവിൽ വന്നു.

2017- ഐക്യരാഷ്ട്രസഭ യുടെ പുതിയ സെക്രട്ടറിയായി അന്റോണിയോ ഗുട്ടറസ് സ്ഥാനമേറ്റു..

2018- വിദർഭക്ക് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരിടം..

ജനനം

1863- പിയറി ഡി കുബർട്ടിൻ.. ആധുനിക ഒളിമ്പിക്സ് പിതാവ്..

1875- ഹസ്രത്ത് മേഹാനി. സ്വാതന്ത്ര്യ സമര സേനാനിയും ഉറുദു കവിയും..

1892- മഹാദേവ ദേശായി – മഹാത്മജിയുടെ പ്രൈവറ്റ് സെക്രട്ടറി.

1894- സത്യന്ദ്രനാഥ ബോസ്.. ശാസ്ത്രജ്ഞൻ.. ദ്രവ്യത്തിന്റെ 5 മത്തെ അവസ്ഥ ബോസ് ഐൻസ്റ്റൺ കണ്ടൻ സ്റ്റേറ്റ് ഇദ്ദേഹത്തിന്റെ സ്മരണക്കാണ്..

1912- കിം ഫിൽ ബി.. ലോകത്തിലെ ഏറ്റവും (കു) പ്രശസ്തനായ ഡബിൾ ഏജന്റ് . രണ്ട് രാജ്യങ്ങൾക്ക് വേണ്ടി ഒരേ സമയം ചാരനായി പ്രവർത്തിച്ചു.. ബ്രിട്ടിഷ് കാരനായി ജനിച്ച് റഷ്യൻ ചാരനായി ആ ബന്ധം മറച്ച് വച്ച് ബ്രിട്ടീഷ് ചാരനായി യു എസിൽ പ്രവർത്തിച്ചു..

1940- പാരിസ് വിശ്വനാഥൻ – ചിത്രകാരൻ

1942- ജെ.ലളിതാംബിക. സാഹിത്യകാരി.. റിട്ടയർഡ് ഐ എ എസ് ഉദ്യാഗസ്ഥ..

1951- എം.ജി.ശശിഭൂഷൺ – സാഹിത്യ വിമർശകൻ – പ്രൊഫസർ എസ് ഗുപ്തൻ നായരുടെ മകൻ

1951- നാനാ പടേക്കർ – ഹിന്ദി നടൻ..

1959- അബ്ദുസമദ് സമദാനി – മതപ്രഭാഷകൻ.. മുൻ MLA .. ലീഗ് നേതാവ്..

1961- ഗിരിഷ് പുത്തഞ്ചേരി- ചെറുപ്രായത്തിൽ വിട വാങ്ങിയ ചലച്ചിത്ര ഗാന രചയിതാവ്..

1962- സുനന്ദ പുഷ്കർ- ശശി തരൂരിന്റ ഭാര്യ, മരണം സംബന്ധിച്ച് ദുരൂഹത ബാക്കി…

1968- ഡെവൻ സുക്കർ. ക്രൊയേഷ്യൻ ഫുട്ബാളർ – 1988 ലെ ലോകകപ്പിലെ ടോപ്പ് സ്കോറർ..

1970- ബിജു നാരായണൻ – പിന്നണി ഗായകൻ..

1971- ജ്യോതിരാദിത്യ സിന്ധ്യ.. മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവ്..

1971- കലാഭവൻ മണി.. പാതി വഴിയിൽ വിട വാങ്ങിയ സ്വന്തം കഴിവു കൊണ്ട് മാത്രം തിരശ്ശീലയിൽ ഇടം നേടിയ സിനിമാ താരം.

ചരമം

1955- ശാന്തി സ്വരൂപ് ഭട് നഗർ – ഇന്ത്യൻ ശാസ്ത്ര ഗവേഷണ തലമുറകളുടെ പിതാവ്.

1989- ജി.ശങ്കരപ്പിള്ള – നാടകകൃത്ത്, സംവിധായകൻ

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: