കൊ​ട്ടി​യൂ​ർ ചു​ങ്ക​ക്കു​ന്ന് വെ​ങ്ങ​ലോ​ടി​യി​ൽ കാ​റു​ക​ളും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കൊ​ട്ടി​യൂ​ർ: ചു​ങ്ക​ക്കു​ന്ന് വെ​ങ്ങ​ലോ​ടി​യി​ൽ കാ​റു​ക​ളും ഓ​ട്ടോ​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​രെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടു പേ​രെ മാ​ന​ന്ത​വാ​ടി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രും അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി​ക​ളു​മാ​യ വാ​ത്യം​പ​ള്ളി അ​ച്ചാ​മ്മ (68), ഷാ​ജി (48), എ​ബി​ൻ (14), റെ​യ്ച്ച​ൽ (16), എ​തി​ർ​വ​ശ​ത്തെ കാ​ർ ഡ്രൈ​വ​ർ ജോ​ബി (30) എ​ന്നി​വ​ർ​ക്കും ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ തോ​ട്ട​ത്തി​ൽ ത​ങ്ക​മ്മ (50) ,മ​ഞ്ജു (24), എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.
കാ​റു​ക​ൾ ത​മ്മി​ൽ നേ​ർ​ക്കു നേ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യെ ഓ​വ​ർ​ടേ​ക്കു ചെ​യ്യു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ലി​ടി​ച്ച ശേ​ഷം എ​തി​രെ വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. മാ​ന​ന്ത​വാ​ടി,അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി​ക​ളു​ടെ കാ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: