മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ അടൽ ബിഹാരി വാജ്​പേയി (94) അന്തരിച്ചു. ഡ​ൽ​ഹി​ ഒാൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി (​എ​യിം​സ്)​ലായിരുന്നു അന്ത്യം. അത്യാഹിത വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. മൂ​ത്ര​നാ​ളി, ശ്വാ​സ​നാ​ളി എ​ന്നി​വ​യി​ലെ അ​ണു​ബാ​ധ, വൃ​ക്ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ തു​ട​ർ​ന്ന് ജൂൺ 11നാണ് വാജ്​പേയി​​െയ എ​യിം​സിൽ പ്രവേശിപ്പിച്ചത്​.

ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ പ്രമുഖരുടെ കൂട്ടത്തിൽപ്പെടുന്ന അദ്ദേഹം എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റി.​ 1999 മുതൽ 2004 വരെ പ്രധാനമന്ത്രി പദത്തിലിരുന്ന്​ അഞ്ച്​ വർഷം തികച്ച്​ ഭരിച്ച​ ആദ്യ കോൺഗ്രസേതര പ്രധാനമന്ത്രി എന്ന സ്​ഥാനത്തിനർഹനായി. 1996ൽ 13 ദിവസം പ്രധാനമന്ത്രി പദത്തിൽ ഇരുന്നിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: