മാക്കൂട്ടം ചുരം റോഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് ഏഴ് ഇരിക്കൂർ സ്വദേശികൾക്ക് പരിക്ക്

0

ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിൽ  മാക്കൂട്ടം ചുരം റോഡിൽ ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റു. ഇരിക്കൂർ ഡയനാമോസ് സെന്റർ സ്വദേശികളായ മൊയ്തു (65 ), ദിറർ (52 ), ഷംറാസ് (10 ), ഷിഹാബ് (17 ), ഇബ്‌റാഹീം (38 ), റജിലാസ് (17 ), ഷർഹാൻ (13 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം. ഇരിക്കൂറിൽ നിന്നും ഗുണ്ടൽപേട്ടയിൽ പോയി തിരിച്ചു വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading