കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബോൾ: കൂപ്പണിന്റെ വില്പന ഉദ്ഘാടനം മുൻ തമിഴ്നാട് സന്തോഷ് ട്രോഫി താരം അനിൽ നിർവഹിച്ചു
പയ്യന്നൂർ.ഡി .വൈ .എഫ്ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 16മത് ഫുട്ബോളിന്റെ സമ്മാന കൂപ്പണിന്റെ വില്പന ഉദ്ഘാടനം മുൻ തമിഴ്നാട് സന്തോഷ് ട്രോഫി താരം അനിൽ നിർവഹിച്ചു..സാമ്പത്തിക കമ്മറ്റി ചെയർമാൻ കെ.കെ കൃഷ്ണൻ അദ്ധ്യക്ഷനായി ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് വി കെ നിഷാദ് ,കെ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ബി. ബബിൻ സ്വാഗതം പറഞ്ഞു