കേരളത്തിൽ ഇടതു തരംഗം

കേരളത്തിൽ ഇടതു തരംഗം. ആകെ ഉള്ള 941 പഞ്ചായത്തുകളിൽ 507 എണ്ണത്തിലും എൽ ഡി എഫ് ലീദ് ചെയ്യുന്നു. 375 എണ്ണത്തിൽ മാത്രമാണ് യു ഡി എഫ് ലീഡ് ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 152 ൽ 107 എണ്ണത്തിലും എൽ ഡി എഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തുകളിൽ 10 എണ്ണം എൽ ഡി എഫ് ലീഡ് ചെയ്യുന്നു. നഗര സഭകളിൽ 40 എണ്ണവുമായി തുല്യതയിലാണ്. 2 എണ്ണം എൻ ഡി എ ലീഡ് ചെയ്യുന്നു. 6 കോർപ്പറേഷനുകളിൽ 4 എണ്ണം എൽ ഡി എഫും 2 എണ്ണം യു ഡി എഫും ലീഡ് ചെയ്യുന്നു.

 • നഗരങ്ങളിലും ഗ്രാമങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റം
 • കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ ഭരണത്തുടര്‍ച്ച
 • തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും പോരാട്ടം
 • തിരുവനന്തപുരത്ത് ബിജെപി എല്‍ഡിഎഫിന് തൊട്ടുപിന്നില്‍
 • ഒഞ്ചിയം നിലനിര്‍ത്തി ആര്‍എംപി, കല്ലാമലയില്‍ എല്‍ഡിഎഫ് വിജയം
 • പാലായില്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്
 • നഗരസഭ രൂപീകരിച്ചശേഷം ഭരണം പിടിക്കുന്നത് ഇതാദ്യം
 • എല്‍ഡിഎഫ് ഭരിച്ച പന്തളം എന്‍ഡിഎ പിടിച്ചു, 33ല്‍ 17 സീറ്റ് നേടി
 • പാലക്കാട്ട് അധികാരത്തിലേക്ക്, 52ല്‍ 23 വാര്‍ഡ് നേടി
 • കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ ജയിച്ചു
 • എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.പി.റഷീദിന് ഒരുവോട്ടുപോലുമില്ല
 • ചെന്നിത്തലയുടെ വാര്‍ഡില്‍ സിപിഎം
 • തൃപ്പെരുന്തുറ പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചു
 • മാവേലിക്കരയില്‍ ത്രിശങ്കു – UDF 9, LDF 9, NDA 5
 • കിഴക്കമ്പലംകടന്ന് ട്വന്‍റി ട്വന്‍റി
 • ഐക്കരനാട് പഞ്ചായത്തില്‍ കേവലഭൂരിപക്ഷം; പതിനാലില്‍ പത്തിടത്തും ജയം. ‌മഴുവന്നൂര്‍ പഞ്ചായത്തില്‍ ആറിടത്ത് ജയം
 • കുന്നത്തുനാട് പഞ്ചായത്തില്‍ ഫലംവന്ന ഏഴുവാര്‍ഡില്‍ ആറിടത്തും ജയം
 • കിഴക്കമ്പലത്ത് ആകെ എണ്ണിയ അഞ്ച് വാര്‍ഡിലും ജയം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: