കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

ദേശീയ പാതയില്‍ ബസും കാറും കൂട്ടിയിടിച്ച്ച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അമിതവേഗത്തില്‍ വന്ന കെഎസ്‌ആര്‍ടിസി മിന്നല്‍ ഡീലക്സ് ബസ് കാറുമായി കൂട്ടിയിടിച്ച്‌ കാറില്‍ സഞ്ചരിച്ച വിദ്യാത്ഥിനിയാണ് മരിച്ചത്. കരുനാഗപ്പള്ളി ഇടക്കുളങ്ങര മണ്ണേല്‍ നജീബിന്റെ മകളും കളമശേരി എസ് സിഎംഎസ് കോളേജ് ബികോം അവസാനവര്‍ഷ വിദ്യാത്ഥിനിയുമായ ഫാത്തിമയാണ് (20) സംഭവസ്ഥലത്ത് തന്നെ മരിച്ചത്. കാറില്‍ ഒപ്പം സഞ്ചരിച്ച യുവതിയുടെ പിതാവ് നജീബ്( 52 ), സഹോദരന്‍ മുഹമ്മദാലി (23), മാതാവ് സുജ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ച ഫാത്തിമ കോളേജില്‍ താമസിച്ച്‌ പഠിക്കുകയായിരുന്നു. നജീവും മറ്റുള്ളവരും ഫാത്തിമയെ സന്ദര്‍ശിച്ച ശേഷം മടക്കയാത്രയില്‍ താനും വരുന്നെന്ന് പറഞ്ഞ് ഫാത്തിമയും കാറില്‍ കയറിയതാണ്.തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് പുറപ്പെട്ട കെഎസ്‌ആര്‍ടിസി ബസ് അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസ് തെറ്റായ ദിശയിലേക്ക് വന്ന് കാറില്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ച ഫാത്തിമയെ ഹരിപ്പാട് ഗവ ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിക്കുകയും പരിക്കേറ്റവരെ എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: