പരീക്ഷ എഴുതാതിരിക്കാൻ വിദ്യര്‍ഥികള്‍ ചെയ്തത് കണ്ടു ഞെട്ടി അദ്ധ്യാപകർ

പരീക്ഷ എഴുതാതിരിക്കാന്‍ വിദ്യര്‍ഥികള്‍ പല അടവുകളും പയറ്റും. ഇത് പുതുമയുള്ള സംഭവമല്ല. എന്നാല്‍ ഒരേ ക്ലാസിലെ ഉറ്റ സുഹൃത്തുക്കളായ നാലുപേരുടെ കൈയൊടിഞ്ഞാലോ? തൃശൂരിലാണ് സംഭവം. ഒരേ ക്ലാസിലെ ഉറ്റ സുഹ‍ൃത്തുക്കളായ 4 വിദ്യാര്‍ഥികള്‍ക്കാണ് ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി ‘കയ്യൊടിഞ്ഞത്’. പരീക്ഷ എഴുതുന്നത് ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സംഘം ചേര്‍ന്നു തിരഞ്ഞെടുത്ത വഴിയാണിതെന്ന് പിന്നാലെ അധ്യാപകര്‍ കണ്ടെത്തി.പല കാരണങ്ങളാല്‍ കൈയൊടിഞ്ഞുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ബൈക്കില്‍ നിന്നു വീണു, ബസില്‍ കയറുമ്ബോള്‍ പിടിവിട്ടു, കളിക്കുമ്ബോള്‍ മറിഞ്ഞു വീണു, എന്നിങ്ങനെ പോകുന്നു കാരണങ്ങള്‍. ഏതായാലും കൈയൊടിഞ്ഞു പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് ഇവര്‍. ഗൂഗിളില്‍ തിരഞ്ഞാണ് കൈയൊടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിയതെന്നും ഇവര്‍ അധ്യാപകരോട് സമ്മതിച്ചു.വ്യത്യസ്ത സംഭവങ്ങളായതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ ഇത് വിശ്വസിച്ചു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടതോടെയാണ് സംഗതി പുറത്തായത്. കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയരാക്കാനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: