രാജ്യമൊട്ടാകെ കാത്തിരുന്ന ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും

അയോദ്ധ്യ വിധിക്കു ശേഷം രാജ്യമൊട്ടാകെ കാത്തിരുന്ന ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ 10.30ന് വിധി പ്രസ്‌താവിക്കുമെന്നാണ് സൂചന. പുനപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. 56 പുനപരിശോധന ഹര്‍ജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്ബിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് നാളെ അറിയാന്‍ കഴിയുക.ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെ പ്രവേശനം അനുവദിച്ച 2018 സെപ്‌തംബര്‍ 28ലെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക. ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലോഴ്സ് അസോസിയേഷന്‍ 2009ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ കേരളം വന്‍ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികളാണ് സുപ്രീം കോടതിയില്‍ എത്തിത്. മേയില്‍ ഹര്‍ജികളില്‍ വാദം കേട്ടശേഷം വിധി പ്രസ്‌താവത്തിന് മാറ്റിവയ്‌ക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: