ഗുഗിള്‍ പേ വഴി പണം നല്‍കി ബുക്ക് ചെയ്തിട്ടും ഫോണ്‍ ലഭിച്ചില്ല;വളപട്ടണത്ത് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിനെതിരെ കേസ്

0

വളപട്ടണം: ഗൂഗിള്‍ പേ വഴി പണമടച്ച് മൊബൈല്‍ ഫോണ്‍ ബുക്ക് ചെതെങ്കിലും ഫോണ്‍ നല്‍കാതെ കബളിപ്പിച്ചെന്ന പരാതിയില്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. വളപട്ടണം പൂതപ്പാറയിലെ ശ്രീവത്സത്തില്‍ ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് ഓണ്‍ ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിനെതിരേകേസെടുത്തത്. 2020 ആഗസ്ത് 30ന് റെഡ് മീ കമ്പനിയുടെ മൊബെല്‍ ഫോണ്‍ 16,200 രൂപക്ക് ബുക്ക് ചെയ്ത് ഗൂഗിള്‍ പേ വഴി പണമടച്ചെങ്കിലും പിന്നീട് മൊബൈല്‍ ഫോണ്‍ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നുമാണ് പരാതി. ഉന്നത പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading