കരാറുകാരനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ ബേങ്ക് ജീവനക്കാരിയെ കാനായി യിൽ വെച്ച് പരിയാരം പോലീസ് പിടികൂടി

0

പരിയാരം . ചെറുതാഴം ശ്രീസ്ഥയിലെ ഭർതൃ ബന്ധുവായ കോൺട്രാക്ടറെ വധിക്കാൻ ക്വട്ടേഷൻ നൽകിയ ബേങ്ക് ജീവനക്കാരി പിടിയിൽ പയ്യന്നൂർ കാനായി സ്വദേശിനിയും കണ്ണൂർ പടന്നപ്പാലത്തെ ഫ്ലാറ്റിൽ താമസക്കാരിയുമായ ശ്രീ സ്ഥയിലെ കേരള ബാങ്ക് ജീവനക്കാരി എൻ.വി. സീമ (48) യെയാണ് പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവും സംഘവും കാനായി യിലെ വീടിന് സമീപം വെച്ച് ഇന്ന് ഉച്ചയോടെ പിടികൂടിയത്. യുവതി ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പയ്യന്നൂർ ഡി.വൈ.എസ്.പി.കെ. ഇ പ്രേമചന്ദ്രന്റെ നിർദേശപ്രകാരം പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ.വി.സതീശൻ , എ.എസ്.ഐ. ദിനേശൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് ഉൾപ്പെട്ട പോലീസ് സംഘം വ്യാപകമായി തെരച്ചിൽ നടത്തുന്നതിനിടെ യുവതിയുടെ ഫോൺ ടവർ ലൊക്കേഷൻകാനായി ഭാഗത്ത് ലഭിച്ചസൂചനയോടെ സ്ഥലത്തെത്തിയ ഇൻസ്പെക്ടർ കെ.വി. ബാബും സംഘവും പിടികൂടുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് സീമ. പരിയാരം പോലീസിന്റെ മാസങ്ങളായുള്ള തീവ്ര പരിശ്രമത്തിലാ ണ് ഒടുവിൽ കേസിൽ തിളക്കമായത്. ഈ കേസിൽ നീലേശ്വരം സ്വദേശികളായ രണ്ടു പ്രതി കൾകൂടിയുണ്ട്. നീലേശ്വരം കടിഞ്ഞിമൂലയിലെ എം.കൃഷ്ണദാസ് (20)
നെരുവമ്പ്രംചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), അഭിലാഷ് എന്നിവർ കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുകയാണ് ഇക്കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രിയിലാണ്  ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി.സുരേഷ് ബാബു (52) വിനെ വധിക്കാൻ ശ്രമിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading