സ്കൂട്ടറിൽ കടത്തുകയായിരുന്ന 20 വിദേശ മദ്യക്കുപ്പികളുമായി യുവാവിനെ ആലക്കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

0

..

ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി.രാമചന്ദ്രന്റെ നേതൃത്വത്തിൽ കരുവാഞ്ചാൽ ,വയാട്ടുപറമ്പ് ,താവുകുന്ന് ,നടുവിൽ എന്നിവിടങ്ങളിൽ പകൽ നടത്തിയ റെയ്ഡിൽ കരുവാഞ്ചാൽ വെച്ച് പുതുപറമ്പിൽ വീട്ടിൽ ചാക്കോ പി.വി.(51) അരങ്ങം സ്വദേശിയെ സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇരുപത് (10 ലിറ്റർ) വിദേശമദ്യകുപ്പികളുമായി അറസ്റ്റ് ചെയ്തു. പൂവഞ്ചാൽ എന്ന പ്രദേശത്തെ പ്രധാന വിദേശമദ്യ വിൽപ്പനക്കാർക്ക് സ്ഥിരമായി മദ്യം എത്തിച്ചുകൊടുക്കുന്ന ആളാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവ്,അഹമ്മദ് കെ സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. മധു,ശ്രീജിത്ത് വി,പെൻസ്,എ. എസ്സ്. അരവിന്ദ്, എക്‌സൈസ് ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading