കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് യുവാവിനെതിരെ കേസ് എടുത്തു

ആലക്കോട് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു വി വിയും പാർട്ടിയും കോട്ടയം തട്ട് എന്ന സ്ഥലത്തു വെച്ച് 45 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തളിപ്പറമ്പ് താലൂക്കിൽ ന്യൂ നടുവിൽ അംശം നടുവിൽ ദേശം നടുവിൽ താമസം അസീസ് വി എ മകൻ വയലിനകത്ത് വീട്ടിൽ മുഹമ്മദ് മിദിലാജ്. വയസ് 24/2023 എന്നയാളുടെ പേരിൽ NDPS വകുപ്പ് പ്രകാരം കേസെടുത്തു. പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ തോമസ് ടി കെ, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രാജേഷ് ടി ആർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷിബു സി കെ, ശ്രീജിത്ത് വി, എക്സൈസ് ഡ്രൈവർ ജോജൻ പി എ എന്നിവരും ഉണ്ടായിരുന്നു.