കൃസ്തുമസ് ന്യൂഈയറിൻ്റെ ഭാഗമായി എക്സൈസ് റൈഡ്: വാറ്റു കേന്ദ്രം തകർത്ത് അബ്കാരി കേസ്സെടുത്തു
ക്രിസ്തുമസ്-ന്യൂ ഇയർ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി
ആലക്കോട് എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെയും പാർട്ടിയും ഉദയഗിരി അംശം അരങ്ങം ദേശം പൂവ്വംചാൽ പെരുമുണ്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പെരുമുണ്ട എന്ന സ്ഥലത്ത് തോട്ടുചാലിൽ പ്രവർത്തിച്ച വാറ്റു കേന്ദ്രം തകർക്കുകയും വാറ്റുന്നതിനായി പാകപ്പെടുത്തിയ 150 ലിറ്റർ വാഷ് കണ്ടെത്തി കേസാക്കുകയും ചെയ്തു. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബിജു വി.വി പ്രിവന്റീവ് ഓഫീസ്സർ(ഗ്രേഡ്) പ്രകാശൻ പി.വി., വിനോദ്.ടി. ഓ സി.ഇ.ഒ.മാരായ , ശ്രീജിത്ത് വി , ഷൈജു കെ. വി ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരുന്നു.