പാനൂരിൽ ഇരുചക്രവാഹനം തടഞ്ഞു നിർത്തി യുവാവിനെ കൊള്ളയടിച്ചു ; അഞ്ചു ലക്ഷത്തോളം രൂപ കവർന്നു

0

സ്കൂട്ടിയിൽ പോകുകയായിരുന്ന
മൊകേരി പാത്തിപ്പാലം സ്വദേശി ബിസ്മില്ലാ മൻസിലിൽ അർഷാദിനെ യാണ് മർദ്ദിച്ച ശേഷം മൂന്നംഗ സംഘം കൊള്ളയടിച്ചത്. എം എൽ എ റോഡിൽ പാനൂർ പുത്തൂരിൽ വെച്ചാണ് സംഭവം. …
പണം തട്ടിയെടുത്ത സംഘം സ്കൂട്ടി തള്ളിയിട്ട് വിജനമായ സ്ഥലത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു. അർഷാദ് ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി എത്തുമ്പോഴെക്കും പണം കൊള്ളയടിച്ച സംഘം രക്ഷപ്പെട്ടിരുന്നു. തുടർന്ന് പാനൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d