225 ലിറ്റർ വാഷ് പിടികൂടി ചീക്കാട് വൻ വാറ്റ് കേന്ദ്രം ആലക്കോട് എക്‌സൈസ് തകർത്തു

0

ആലക്കോട്: കോവിഡിന്റെ രണ്ടാം വരവിന്റെ പശ്ചാതലത്തിൽ മദ്യശാലകൾ അടച്ചതോടെ ചീക്കാട് നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം ആലക്കോട് എക്സൈസ് തകർത്തു. ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ആയ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ മണക്കടവ്, നമ്പ്യാർ മല, ചീക്കാട്കോളനി, തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ ചീക്കാട് കോളനി റോഡിൽ കാലുങ്കിന്റെ അടിവശം തൊട്ടരികിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റു സാങ്കേതവും 225 ലിറ്റർ വാഷ് വിവിധ പ്ലാസ്റ്റിക് ബാരലുകളിലും, കുടത്തിലും സൂക്ഷിച്ചതു കണ്ടെത്തി നശിപ്പിച്ചു കേസെടുത്തു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവ്, കെ.അഹമ്മദ്,
.Gr. P O സാജൻ കെ. കെ, CEO മാരായ മധു ടിവി, സുരേന്ദ്രൻഎം, പെൻസ് പി ,ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading