ആലക്കോട് വൻ വാറ്റു കേന്ദ്രം തകർത്ത് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങുമായി കേസെടുത്തു

തളിപ്പറമ്പ് താലൂക്കിൽ ന്യൂ നടുവിൽ ഉത്തൂർ – പാലേരിത്തട്ട് വിശ്വകർമ്മ സമുദായ ശ്മശാനത്തിന് സമീപം വെച്ച് ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.അഹമ്മദിന്റെ നേതൃത്വത്തിൽ വിവിധ പാത്രങ്ങളിലായി ചാരായം വാറ്റുവാനായി സൂഷിച്ച് വെച്ച നിലയിൽ 200 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളുo കണ്ടെടുത്ത് ഒരു അബ്കാരി കേസ്സെടുത്തു പ്രതിയെക്കുറിച്ച്
വ്യകതമായ സൂചന ലഭിച്ചിട്ടുള്ളതിനാൽ ഉടൻ അറസ്റ്റ്‌ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ലോക് ഡൗണിന്റെ സാഹചര്യത്തിൽ മദ്യഷാപ്പുകളും ബിവറേജ് ഔട്ട് ലെറ്റുകളും പൂട്ടിയ സാഹചര്യത്തിൽ മദ്യവില്പന ലക്ഷ്യമിട്ട് മലയോരത്തിന്റെ ഉൾഗ്രാമങ്ങളിൽ വൻ വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലക്കോട് എക്സൈസ് റേഞ്ച് പാർട്ടി പരിശോധന ശക്തമാക്കിയിട്ടുണ്ട് പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മധു.ടി.വി, രഞ്ചിത്ത്കുമാർ ,പെൻസ് , അരവിന്ദ് , ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു .
വ്യാജ ചാരായ വില്പന , വ്യാജവാറ്റ് എന്നിവയുടെ പരാതി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ 0460 2256797 എന്ന നമ്പറിൽ വിളിച്ച് അറിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: