പിലിക്കോട് മട്ടലായിൽ പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ്സ് തലകീഴായി മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

ചെറുവത്തൂർ : ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിന് സമീപം മട്ടലായി ദേശീയ പാതയിൽ ബസ്സ് തലകീഴായി മറിഞ്ഞു. നിരവധിപേര്‍ക്ക് പരിക്ക്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളെ അമിത വേഗതയില്‍ മറികടന്നെത്തിയ ഫാത്തിമാസ് ബസാണ് മട്ടലായി മില്ലിന് സമീപത്ത് വച്ച് അപകടത്തില്‍പ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫാത്തിമാസ് ബസ്സാണ് അപകടത്തിൽപെട്ടത്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.