വേനൽ മഴയിൽ വ്യാപക നാശനഷ്ടം; തലായി മാക്കൂട്ടം ഭാഗങ്ങളിൽ 14 വീടുകൾ തകർന്നു

0

തലശ്ശേരി: വേനൽ മഴയിലും ശക്തമായ കാറ്റിലും തീര ദേശത്ത് വ്യാപക നാശനഷ്ടം . തലായി , മാക്കുട്ടം ഭാഗങ്ങളിൽ 14 വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും കേടുപാടുകൾ സംഭവിച്ചു . തീരദേശ പോലീസ് സ്റ്റേഷന് സമീപത്തുള്ള ഏഴോളം വീടുകൾ ശക്തമായ കാറ്റിലും മഴയിലുമാണ് തകർന്നത് . കാറ്റിൽ വീടിന്റെ സമീപത്തുള്ള വലിയ ചന്തമരം [പൂവരശ് ] ഓടിട്ട മേൽക്കൂരയിൽ വീണാണ് ഒരു വീട് പൂർണ്ണമായി തകർന്നത് . തിങ്കളാഴ്ച വൈകിട്ട് ആറോടെ ആഞ്ഞടിച്ച ചുഴലി സമാന കാറ്റാണ് അപകടം വിതച്ചത് . ആൾ താമസമു ള്ളതാണെങ്കിലും വീട്ടിലെ ആർക്കും പരുക്കില്ല . ചിലയിടങ്ങളിൽ വൈദ്യുതി തൂണുകൾ കടപുഴകി വീണു . തലായിൽ പുതിയ പുരയിൽ സരോജനി , മയ്യഴിക്കാരന്റവിട മനോജ് , പുളിക്കലിൽ രതീശൻ എന്നിവരുടെ വീടുകളാണ് തകർന്നത് . പുളിക്കൂലിലെ മനോജ് , സതി , സ്മിതാ നിവാസിൽ അജിത , കുറച്ചിക്കാരന്റെ വിട ഊർമിള എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു . ഏതാണ്ട് 10 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതാ കണക്കാക്കുന്നു . വീടിന് മുകളിൽ വീണ മരം മുറിച്ചു മരം മുറിക്കാരനായ സത്യന് കൈക്ക് പരുക്കേറ്റു . സ്ഥലം എം.എൽ.എ.അഡ്വ.എ.എൻ ഷംസീർ , നഗരസഭാ അധ്യക്ഷ ജമുനാ റാണി , വാർഡ് കൗൺസിലർ കെ . അജേഷ് , കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷൻ , നേതാക്കളായ സി.ടി സജിത്ത് , ഇ.വി വിജ യകൃഷ്ണൻ കെ.ശിവദാസൻ , എം.വി.സതീശൻ , ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് , കെ.അനിൽകുമാർ , റവ ന്യൂ , നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ അപകടസ്ഥലം സ ന്ദർശിച്ചു . സംഭവത്തിൽ ഇടപെട്ട് അടിയന്തിര ആശ്വാസ നട പടികൾ സ്വീകരിക്കാൻ കെ.മുരളീധരൻ എം.പി.കലക്ടറോട് ആവശ്യപ്പെട്ടു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading