എസ് എഫ് ഐ സംസ്ഥാന വനിതാ നേതാവിനെ ആക്രമിച്ചു

കണ്ണൂർ: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ

മാങ്ങാട്ടുപറമ്പ് സർവ്വകലാശാല കാമ്പസിലെ ജേർണലിസം വിദ്യാർത്ഥിനിയായ ഇ.കെ ദൃശ്യയെ (22) ആക്രമിച്ചു.

എസ് എഫ് ഐ യുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്കൂളിൽ പോയ എസ് എഫ് ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ തടഞ്ഞുവച്ചു, പ്രശ്നം അറിഞ്ഞ് സ്കൂളിൽ എത്തിയ സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ ദൃശ്യയെയും ഏരിയാ സെക്രട്ടറി ജിഷ്ണു രമേശിനെയും അക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു അക്രമത്തിന് പിന്നിൽ കെ.എസ്.യു പ്രവർത്തകർ ആണെന്ന് എസ്.എഫ്.ഐ.ആരോപിച്ചു
വിദ്യാർത്ഥി നേതാക്കൾക്ക് നേരെയുള്ള അക്രമത്തിലും സമാധാനം നിലനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പ്രതിഷേധ ദിനം ആചരിക്കും എന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു

error: Content is protected !!
%d bloggers like this: