പോളിങ് ബൂത്തിനെ തണുപ്പിച്ച് സൺറൈസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സംഭാര വിതരണം
മതമംഗലം: കുറ്റൂർ സൺറൈസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് കുറ്റൂർ ഗവ. യു.പി സ്കൂളിലെ പോളിങ് ബൂത്തിൽ സംഭാര വിതരണം നടത്തി. ഇവിടെ മൂന്ന് ബൂത്തുകളിലായാണ് പോളിങ് നടക്കുന്നത്. കൊടുംചൂടിൽ നൂറുകണക്കിന് വോട്ടർമാർക്കാണ് സംഭാര വിതരണം ആശ്വാസമായത്. പ്രോഗ്രാം ഓഫീസർ മുഹമ്മദ് ജാബിർ എം.കെ, വിദ്യാർത്ഥികളായ നിയാസ് അബ്ദുൽ നാസർ, നന്ദന കെ.വി, അവന്തിക വി, മിഥുൻ ശ്രീശൻ എന്നിവർ നേതൃത്വം നൽകി.