സഹായിച്ചേ പറ്റൂ; ജീവൻ നില നിർത്താൻ ഒരു ചെറുപ്പക്കാരൻ കൈ നീട്ടുന്നു

ശ്രീജുവിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ തിങ്കളാഴ്ചയാണ്. ഇനിയും ഓപ്പറേഷന് ആവശ്യമായ 30 ലക്ഷം തികഞ്ഞില്ല. ഓപ്പറേഷൻ മുടങ്ങുമോ എന്ന ആശങ്കയിലാണ് ശ്രീജുവിന്റെ കുടുംബം. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്.

https://youtu.be/m1vNWbBPCH4

കണ്ണൂർ കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനിയിലെ ജന്മനാ കരൾ രോഗബാധിതനായ ശ്രീജുവിന്റെ അമ്മ മകന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാവശ്യമായ സഹായത്തിനായി കരഞ്ഞു കൊണ്ട് കൈ നീട്ടുന്നു. അനുജൻ കരൾ പകുത്തു നൽകാമെന്നേറ്റിട്ടും ശസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക കണ്ടെത്താനാവാതെ വിഷമത്തിലാണ് ഈ അമ്മ. ഇത് പോലുള്ള നിരവധി സന്ദർഭങ്ങളിൽ കൂടെ നിന്ന മലയാളി മനസ്സിനോട് ഒരിക്കൽ കൂടി കൈനീട്ടുകയാണ് ഈ അമ്മയോടൊപ്പം അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റും. ചികിത്സയ്ക്കാവശ്യമായ 30 ലക്ഷത്തിലധികം രൂപ കണ്ടെത്താനായി നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നു. ജനുവരി 28 നാണ് ശ്രീജുവിന്റെ ശസ്ത്രക്രിയ.

അക്കൗണ്ട് വിവരങ്ങൾ:

Name: Azhikode Ente Gramam Charitable Trust

A/C Number: 67376211280

IFSC: SBIN0071207

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം

റഫീഖ് അഴീക്കോട്: 9567524439

സമജ്‌ കമ്പിൽ: 9847788666

ബേബി ആനന്ദ്: 9447088088

റാഹിദ് അഴീക്കോട്: 9562077888

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: