ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്.

0


ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് സാരമായ പരിക്കേറ്റു. ഫാം പുനരധിവാസമേഖല 12ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവിനാണ് പരിക്കേറ്റത്. വൈഷ്ണവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പരിയാരം ഗവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറളം ഫാം 2ാം ബ്ലോക്കില്‍ വച്ച് വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന വൈഷ്ണവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ബൈക്ക് മറിച്ചിട്ട ശേഷം ആന ദേഹത്തിൽ ചവിട്ടുകയായിരുന്നു. കഴുത്തിന്റെ ഭാഗത്ത് ചവിട്ടേറ്റതായാണ് വിവരം. ഇതിനുശേഷം ബൈക്കിനുനേരെ തിരിഞ്ഞ ആന ബൈക്ക് പൂർണ്ണമായും തകർത്തു. ആന ബൈക്കിനു നേരെ തിരിഞ്ഞതാണ് വൈഷ്ണവിന്റെ ജീവന് രക്ഷയായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading