രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21797; മരണം 681

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 681 ആയി, കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് ജിവന്‍ നഷ്ടമായത്. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 21797 ആയി. 1,409 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 4,257 പേര്‍ രോഗമുക്തി നേടി.

രാജസ്ഥാനില്‍ അതിവേഗം രോഗ ബാധ വര്‍ധിക്കുന്നതാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. 47 പേര്‍ക്ക് രാജസ്ഥാനില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചു. 1,935 പേര്‍ക്കാണ് ഇതുവരെ രാജസ്ഥാനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 27 പേര്‍ രോഗബാധയെ തുടര്‍ന്ന് രാജസ്ഥാനില്‍ മരണപ്പെടുകയും ചെയ്തു.

16,454 ആക്ടീവ് കേസുകളാണ് നിലവിൽ ഉള്ളത്. രാജ്യത്തെ 731 ജില്ലകളിൽ 426–ലും കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ 246 ജില്ലകളിൽ മാത്രമായിരുന്നു കോവിഡ് ഉണ്ടായിരുന്നത്.

രാജ്യത്ത് മൂന്നു നഗരങ്ങളാണ് കോവിഡ് രോഗികളുടെ കാര്യത്തിൽ മുന്നിൽ മുംബൈ–3451, ഡൽഹി 2272, അഹമ്മദാബാദ്–1378. രാജ്യത്തെ കോവിഡ് കേസുകളിൽ 50 .8 ശതമാനവും 12 ജില്ലകളിലാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: