കണ്ണൂർ ജില്ലയിൽ കോവിഡ് പോസിറ്റീവായ 111ൽ 80 പേരും ലക്ഷണങ്ങളില്ലാത്തവർ; 19 പേർക്ക് രോഗം സ്ഥിരീകരിച്ചത് 28 ദിവസത്തിന് ശേഷം

കണ്ണൂർ ജില്ലയിൽ ഇത് വരെ 111 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ 111 പേരിൽ 80 ഉം ലക്ഷണങ്ങൾ കാണിക്കാത്തവരാണെന്ന് കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 86 പേർ വിദേശത്ത് നിന്ന് വന്നവരും 25 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്.‌ വിദേശത്ത് നിന്ന് വന്ന 86 പേരിൽ 19 പേർ 28 ദിവസം കഴിഞ്ഞവരാണ്. 14 പേർ 14 നും 28നും ഇടയ്ക്ക് ദിവസങ്ങളിൽ ടെസ്റ്റ് ചെയ്തവരാണ്. ചെയ്തവരും.

ജില്ലയിൽ ഇനി 165 പേരുടെ റിസൾറ്റ് വരാനുണ്ട് .അതിൽ 45 പേർ വിദേശത്തു നിന്ന് വന്നവരും 120 പേർ അവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുമാണ്. ഇതോടെ പത്ത് ലക്ഷത്തിന് 965 എന്ന കണക്കിന് 2432 ടെസ്റ്റുകൾ കണ്ണൂരിൽ നടത്തി നടത്തി. സംസ്ഥാനത്ത് ഇത് 550 ഉം ദേശീയ ശരാശരി ഏകദേശം 331 ഉം ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: