കണ്ണൂരിൽ ഒരു വാർഡിൽ ഒരു കട മാത്രം; കർശന നിയന്ത്രണം, വിതരണത്തിന് ഹോം ഡെലിവറി. ഹോട്സ്പോട്ടുകൾ പൂർണമായി അടച്ചു, ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ വഴികൾ ബാരിക്കേഡ് വെച്ചടച്ച് പോലീസ്

0

{"source":"editor","effects_tried":0,"photos_added":0,"origin":"gallery","total_effects_actions":0,"remix_data":["add_photo_directory"],"tools_used":{"tilt_shift":0,"resize":0,"adjust":0,"curves":0,"motion":0,"perspective":0,"clone":0,"crop":0,"enhance":0,"selection":0,"free_crop":0,"flip_rotate":0,"shape_crop":0,"stretch":0},"total_draw_actions":0,"total_editor_actions":{"border":0,"frame":0,"mask":0,"lensflare":0,"clipart":0,"text":0,"square_fit":0,"shape_mask":0,"callout":0},"source_sid":"5C8230A5-B751-45CF-A4CE-29C633970989_1587442196156","total_editor_time":84,"total_draw_time":0,"effects_applied":0,"uid":"5C8230A5-B751-45CF-A4CE-29C633970989_1587442196125","total_effects_time":0,"brushes_used":0,"height":853,"layers_used":0,"width":1280,"subsource":"done_button"}

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ജില്ലയിലെ ഹോട്സ്പോട്ടുകൾ പൂർണമായി അടച്ചു സീൽ ചെയ്തു. ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ ഇടവഴികളും പ്രധാന പാതയിലേക്കുള്ള ഊടുവഴികളും പോലീസ് ബാരിക്കേഡ് വെച്ചടച്ചു. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഒരു വാർഡിൽ ഒരു കട മാത്രം പ്രവർത്തിക്കാൻ അനുവദിക്കും. ഈ കടകൾ ഏതൊക്കെയാണെന്ന് ചർച്ചയിലൂടെ തീരുമാനമെടുക്കും. പല തദ്ദേശ സ്ഥാപനങ്ങളിലും പോലീസ് കർശന നിയന്ത്രണം നടപ്പിലാക്കി തുടങ്ങി. ജില്ലയിലെ 24 ഹോട് സ്പോട്ടുകളിൽ ചുരുക്കം മെഡിക്കൽ ഷോപ്പുകളൊഴികെ ഒന്നും പ്രവർത്തിക്കില്ല. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ആളുകൾ ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും. മയ്യിൽ പഞ്ചായത്തിൽ ആഴ്ചയിൽ 2 ദിവസമായി കടകൾ പരിമിതപ്പെടുത്തി. മാട്ടൂലിലും മാടായിയിലും ഇനി വിതരണം ഹോം ഡെലിവറി വഴി മാത്രം.

ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തുന്നുണ്ട്. ഇതിനായുള്ള കോൾ സെന്റർ നമ്പറുകൾ പുറത്തു വിട്ടു. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം. 7907444164, 7012841616 എന്നീ നമ്പറുകളില്‍ അവശ്യസാധനങ്ങള്‍ക്കും 8075600682 എന്ന നമ്പരില്‍ മരുന്നുകള്‍ക്കും വിളിക്കാം. 8075333370 എന്ന നമ്പരില്‍ വാട്‌സാപ് വഴിയോ എസ്.എം.എസ്. വഴിയോ ലിസ്റ്റ് അയച്ചു നല്‍കിയും ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഓര്‍ഡര്‍ ലഭിച്ച് 24 മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തിക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വളണ്ടിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്ന കളക്ടർ ഇന്നലത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് – 9947557599, 8606082108, അഞ്ചരക്കണ്ടി – 7356749709, 9037519651, ആറളം – 9605188515, 8547074128, അയ്യന്‍കുന്ന് – 9074651368, 7736262737, അഴീക്കോട് – 9846579762, 8921154212, ചപ്പാരപ്പടവ് – 7510703103, 9747597458, ചെമ്പിലോട് – 8157054147, 8157000488, ചെങ്ങളായി – 8606809914, 9656305335, ചെറുകുന്ന് – 9446036184, 9746606704, ചെറുപുഴ – 9656886160, 8281574625, ചെറുതാഴം – 9074006169, 7736166046, ചിറക്കല്‍ – 9846905976, 9846786978, ചിറ്റാരിപ്പറമ്പ – 8848742812, 9744613866, ചൊക്ലി – 8129629661, 9895084540, ധര്‍മ്മടം – 9633610048, 7012513959, എരമം-കുറ്റൂര്‍ – 8547870058, 7907260401, എരഞ്ഞോളി – 9496333494, 9995729948, എരുവേശ്ശി – 7510960354, 9556961423, ഏഴോം – 9895788898, 9895080710, ഇരിക്കൂര്‍ – 7559919202, 9633824696, കടമ്പൂര്‍ – 7907459537, 9847790079, കടന്നപ്പള്ളി-പാണപ്പുഴ – 7994526411, 9656858863, കതിരൂര്‍ – 9048957264, 9847386075, കല്ല്യാശ്ശേരി – 0497 2781818, 8113072308, കണിച്ചാര്‍ – 9567835266, 9544644727, കാങ്കോല്‍-ആലപ്പടമ്പ – 8547736250, 9526664555, കണ്ണപുരം – 9947578744, 9447359057, കരിവെള്ളൂര്‍-പെരളം – 9744361028, 9567968384, കേളകം – 8547497383, 9074003187, കീഴല്ലൂര്‍ – 9446249627, 9400473206, കൊളച്ചേരി – 9995840830, 9495141841, കോളയാട് – 9605097582, 8547780580, കൂടാളി – 9400116744, 7994067454, കോട്ടയം – 9895015406, 8129965210, കൊട്ടിയൂര്‍ – 9048773038, 8919834411, കുഞ്ഞിമംഗലം – 9961542552, 9895882473, കുന്നോത്ത്പറമ്പ – 9446654238, 9961639599, കുറുമാത്തൂര്‍ – 9495034247, 8086441232, കുറ്റിയാട്ടൂര്‍ – 9847518519, 9947206435, മാടായി – 9605978355, 7025104973, മലപ്പട്ടം – 9562140552, 9446263156, മാലൂര്‍ – 9495492238, 9746443168, മാങ്ങാട്ടിടം – 9544994122, 9544061508, മാട്ടൂല്‍ – 9995123042, 9895804592, മയ്യില്‍ – 9496205947, 9947096452, മൊകേരി – 8943669291, 9747575144, മുണ്ടേരി – 9446986521, 9061819883, മുഴക്കുന്ന് – 6235726415, 6235716415, മുഴപ്പിലങ്ങാട് 9895279462, 9447756477, നടുവില്‍ – 9447662450, 8086227551, നാറാത്ത് – 9497100989, 8606472609, ന്യൂമാഹി – 9446993457, 9745373273, പടിയൂര്‍ – 8762800301, 9633110690, പന്ന്യന്നൂര്‍ – 9961931251, 9544809460, പാപ്പിനിശ്ശേരി – 9744807855, 9746533525, പരിയാരം – 8139834430, 9074270262, പാട്യം – 9847943278, 8547123041, പട്ടുവം – 9446668569, 9946995446, പായം – 9744099550, 8086174413, പയ്യാവൂര്‍ – 7907936196, 8547972650, പെരളശ്ശേരി – 7559804734, 9744076539, പേരാവൂര്‍ – 7902674126, 9747143673, പെരിങ്ങോം-വയക്കര – 9947012990, 8606740425, പിണറായി – 9400148343, 9961475149, രാമന്തളി – 8547102451, 9809102805, തില്ലങ്കേരി – 9947558476, 8289852656, തൃപ്പങ്ങോട്ടൂര്‍ – 9207260260, 9446160750, ഉദയഗിരി – 9366227210, 7909165743, ഉളിക്കല്‍ – 9539706007, വളപട്ടണം – 7907677147, 7510205306, വേങ്ങാട് – 9645478428, 9847346341.
ആന്തൂര്‍ നഗരസഭ – 8848193130, 9497446626, 9895171231, 9995656236, പയ്യന്നൂര്‍ – 9446773611, 9747375425, 9447224236, ഇരിട്ടി – 6238651672, 9747886865, 8086636883, 9745432022, മട്ടന്നൂര്‍ – 9562086701, കൂത്തുപറമ്പ് – 8157924235, 9562089296, 9526933097, തലശ്ശേരി – 9744319346, 9747809225, 04902341591, ശ്രീകണ്ഠപുരം – 9447373830, 9562925092, പാനൂര്‍ – 04902311340, തളിപ്പറമ്പ് – 9746453664.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading