എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ സൗജന്യ മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു.

0

എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചു. മൊബൈല്‍ ക്ലിനിക്കിന്‍റെ ഉത്ഘാടനം തളിയില്‍ എ.കെ.ജി.വയനശാലയില്‍ വെച്ച് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ. ഇ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ഉത്ഘാടന ചടങ്ങില്‍ ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെ.രവീന്ദ്രന്‍, കെ . നാരായണന്‍ , വസന്ത കുമാരി തുടങ്ങിയവരും കൂടാതെ എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എ.കെ.മുരളീധരന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അവിനാഷ് ഗിരിജ, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.അനുപമ.എസ്, കോളേജ് ഓഫീസ് സൂപ്രണ്ട് അനില്‍ കുമാര്‍, പി.ആര്‍.ഒ ഡോ.അന്‍സാര്‍ അബൂബക്കര്‍ തുടങ്ങിയവരും സംബന്ധിച്ചു. മൊബൈല്‍ ക്ലിനിക്കില്‍ 50 തിനടുത്ത് രോഗികള്‍ രോഗനിര്‍ണ്ണയത്തിന് എത്തി ചേര്‍ന്നു.
ഇന്ന് രാവിലെ 8 മണിമുതല്‍ 12 മണിവരെ കോടല്ലൂര്‍ ഉദയ ക്ലബിലും ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകുന്നേരം 5 മണിവരെ നണിച്ചേരി അംഗന്‍വാടിയിലും , നാളെ (ബുധനാഴ്ച്ച) 8 മണിമുതല്‍ 12 മണിവരെ പറശ്ശിനിക്കടവ് കുറ്റിയില്‍ പോളകരുണാകരന്‍ വയനശാലയിലും , ഉച്ചക്ക് രണ്ട് മണിമുതല്‍ വൈകുന്നേരം 5 മണിവരെ .കോവ്വല്‍ CITU ഓഫീസിലും മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം ലഭ്യമാകും.
മൊബൈല്‍ ക്ലിനിക്കില്‍ സൗജന്യ പരിശോധനയും രോഗനിര്‍ണ്ണയവും ലഭ്യമാണ്. മൊബൈല്‍ ക്ലിനിക്കില്‍ ചില മരുന്നുകള്‍ സൗജന്യമായും ചിലമരുന്നുകള്‍ 50 % discount ലും ലഭ്യമാണ്. അംഗന്‍വാടി കുട്ടികള്‍ക്ക് മരുന്ന് സൗജന്യമായി ലഭിക്കും . ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി നോക്കുന്നതിനുള്ള സംവിധാനവും ചെയ്തിട്ടുണ്ട്. കോവിഡ് 19 നുമായി ബന്ധപ്പെട്ട മുഴുവന്‍ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ക്ലിനിക്കിന്‍റെ പ്രവര്‍ത്തനം അരംഭിച്ചിട്ടുള്ളത്.
ആന്തൂര്‍ നഗരസഭാ പരിധിയില്‍പെട്ടവരും മറ്റ് പ്രദേശങ്ങളില്‍ ഉള്ളവരും രോഗനിര്‍ണ്ണയത്തിന് ഹോസ്പിറ്റലില്‍ എത്തിച്ചേരാറുണ്ട്. കോവിഡ് 19 പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്ക് വരാന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള 28 വാര്‍ഡുകളിലും മറ്റ് സമീപ പ്രദേശങ്ങളിലും മൊബൈല്‍ ക്ലിനിക്കിന്‍റെ സേവനം ലഭ്യമാക്കുമെന്ന് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ പ്രൊഫ. ഇ.കുഞ്ഞിരാമന്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading