കീഴാറ്റൂരില്‍ വയല്‍ക്കിളികൾക്ക് ചിറകറ്റു; ജയം എൽ.ഡി.എഫിന്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്ക് തോല്‍വി. തളിപ്പറമ്പ് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ആണ് കീഴാറ്റൂര്‍. കീഴാറ്റൂര്‍ സമര നായകന് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി. ലതയായിരുന്നു ഇവിടെ വയല്‍ക്കിളി സ്ഥാനാര്‍ത്ഥി. ബൈപ്പാസ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയല്‍ നികത്തുന്നതിനെതിരെ പ്രതിഷേധവുമായാണ് വയല്‍ക്കിളികള്‍ മുന്നോട്ടു വന്നത്.