കണ്ണൂർ കോര്‍പറേഷന്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിൽ സംഘര്‍ഷം

കണ്ണൂര്‍: കോര്‍പറേഷന്‍റെ വോട്ടെണ്ണല്‍ നടക്കുന്ന മുനിസിപ്പല്‍ ഹൈസ്കൂളില്‍ സംഘര്‍ഷം. ഇന്ന് രാവിലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പോസ്റ്റല്‍ വോട്ടുകള്‍ ഓരോ ഡിവിഷന്‍റെ തരംതിരിക്കാതെ ഒന്നിച്ച്‌ കൂട്ടിയിട്ടതിനെ കോണ്‍ഗ്രസ് നേതാക്കളായ പി.കെ. രാഗേഷും ടി.ഒ. മോഹനനും ചോദ്യം ചെയ്തതാണ് കാരണം.

29 മു​ത​ല്‍ 55 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ള്‍ ന​ട​ത്തു​ന്നു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ കൂ​ട്ടി​യി​ട്ട് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​ത് കാ​ര​ണം ഒ​രു ബൂ​ത്തി​ല്‍ എ​ത്ര പോ​സ്റ്റ​ല്‍ വോ​ട്ട് എ​ത്തി​യെ​ന്ന് മ​ന​സി​ലാ​ക്കു​വാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് സ്ഥാ​നാ​ര്‍​ഥി​ക്കോ ഏ​ജ​ന്‍റി​നോ ര​സീ​ത് ന​ല്‍​കാ​ന്‍ റി​ട്ട​ണിം​ഗ് ഓ​ഫീ​സ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
തു​ട​ര്‍​ന്ന് അ​ല്‍​പ​സ​മ​യ​ത്തേ​ക്ക് വോ​ട്ടെ​ണ്ണ​ല്‍ നി​ര്‍​ത്തി​വ​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി ധി​ക്കാ​ര​വും രാ​ഷ്ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് കാ​ണി​ച്ച്‌ രാ​ഗേ​ഷ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും എ​ഡി​എ​മ്മി​നും പ​രാ​തി ന​ല്‍​കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: