നടന്നു പോകുന്ന അധ്യാപകരെ കാറിടിച്ച് ഗുരുതര പരിക്ക്: പരിക്കേറ്റവർ കോഴിക്കോടും തലശേരിയിലും ചികിത്സയിൽ

തലശേരി : റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന പാരലൽ കോളേജ് അധ്യാപകർക്ക

് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. കതിരൂരിൽ വച്ചാണ് നിയന്ത്രണംതെറ്റി വന്ന KL 58 L 9096 നമ്പർ ഇയോൺ കാർ പാരലൽ കോളേജ് അധ്യാപകരായ ചോനാടത്തെ അജയൻ (50), മനേക്കര കുണ്ടുകുളങ്ങരയിലെ പറമ്പത്ത് സുധീർ (52), ചൊക്ലിയിലെ മോഹനൻ(51) എന്നിവരെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മോഹനനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു. തലശേരി – വളവ് പാറ നവീകരണ പ്രവൃത്തി ഈ ഭാഗത്ത് പൂർത്തിയായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് കുതിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ഡിവൈഡറുകൾ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: