ഇൻറർനെറ്റ് വലയിൽ നിന്നും കൗമാരക്കാരെ നേർവഴിയിലേക്ക് നയിക്കാൻ പാനൂർ പോലീസ്

പാനൂർ: കൗമാരക്കാരായ യുവാക്കളെ നിയന്ത്രിച്ച് നേർവഴിയിലേക്ക് നയിക്കാൻ പദ്ധതിയുമായി പാനൂർ

സി.ഐ വിവി ബെന്നി. രാഷ്ട്രീയ അക്രമ കേസുകളിലടക്കം യുവാക്കൾ പ്രതിസ്ഥാനത്ത് വരുന്നത് വർധിച്ച സാഹചര്യത്തിലാണ് യുവാക്കളെ നേർവഴിയിലേക്ക് നയിക്കാൻ പൊലീസ് തയ്യാറെടുക്കുന്നത്. ഇൻസൈറ്റ് എന്ന പേരിൽ പി.എസ്.സി കോച്ചിംഗ് സെൻററുകളൊരുക്കി യുവാക്കളെ സർക്കാർ ജോലിയ്ക്കായി പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

രാഷ്ട്രീയതിക്രമ കേസുകളിലും അസാന്മാർഗിക പ്രവർത്തനങ്ങളിലും ഏർപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം നിരവധി യുവാക്കളാണ് ജയിലിലായത്. ഇതിൽ തന്നെ 18നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും. അപകടകരമായ ഈ സ്ഥിതിയിൽ നിന്നും യുവാക്കളെ വഴി തിരിച്ചുവിടുന്നതിനായാണ് പാനൂർ സി.ഐ വി.വി ബെന്നി മുൻകൈയെടുത്ത് പൊതുജനങ്ങളുടെയും രാഷ്ട്രീയ – സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇരുപതിടങ്ങളിൽ ഇൻസൈറ്റ് എന്ന പേരിൽ പി.എസ്.സി പരിശീലന കേന്ദ്രങ്ങളൊരുക്കുന്നത്. ക്ലാസെടുക്കാനുള്ള പ്രഗത്ഭരായ അധ്യാപകരെയും പൊലീസ് തന്നെ എത്തിക്കും. ജൂലൈ ആദ്യവാരം ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. ഇതിനായുള്ള സംഘാടക സമിതികൾ വിവിധ കേന്ദ്രങ്ങളിൽ നടന്നു. ചമ്പാട് അരയാക്കൂലിൽ നടന്ന സംഘാടക സമിതി യോഗം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. എ. ശൈലജ ഉദ്ഘാടനം ചെയ്തു. സി.ഐ വി വി ബെന്നി പദ്ധതി വിശദീകരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ഉഷ, പി. മനോജ്, പന്ന്യന്നൂർ രാമചന്ദ്രൻ, യുവദീപ്തി അധ്യക്ഷൻ വി.മഹേഷ്, ഗ്രാമ്യകം ചെയർമാൻ പി.രാജൻ, കെ.വി ശശിധരൻ, പ്രിന്റോ സുനിൽ, വി പി ഷെരീഫ് എന്നിവർ സംസാരിച്ചു. യുവദീപ്തി – ഗ്രാമ്യകം സാംസ്കാരിക സംഘടനകളാണ് ചമ്പാട് – അരയാക്കൂൽ മേഖലയിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ശനിയാഴ്ചകളിലും – ഞായറാഴ്ചകളിലുമായി നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947699337,

9447279239,

9447285700 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: