തൃശൂര്‍ മാപ്രാണത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍ മാപ്രാണത്ത് ഗൃഹനാഥന് വെട്ടേറ്റ് മരിച്ചു. മാപ്രാണം സ്വദേശി വാലത്ത് രാജന് ആണ് കൊല്ലപ്പെട്ടത്. രാജന്റെ വീട്ടിലേക്കുള്ള വഴിയില്‍ തൊട്ടടുത്ത സിനിമ തിയേറ്ററിലേക്ക് വരുന്ന വാഹനങ്ങള്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.സംഭവത്തില്‍ രാജന്റെ ബന്ധു വിജീഷിനും വെട്ടേറ്റിട്ടുണ്ട്. വിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാപ്രാണം വര്‍ണ തിയേറ്റര്‍ ഉടമ സഞ്ജയ് രവിയേയും സുഹൃത്തുക്കളെയും പ്രതികളാക്കി പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ആക്രമണം. പാര്‍ക്കിങ് സംബന്ധിച്ചു നേരത്തെ രാജന് പോലീസില്‍ പരാതി നല്‍കിയിരുന്നു.