പാലാരിവട്ടം പാലം പുതുക്കിപ്പണിയും; ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും; മേല്‍നോട്ടം ഇ.ശ്രീധരന്

നിര്‍മ്മാണത്തിലെ പാളിച്ചകൊണ്ട് തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയാന്‍ തീരുമാനം. മെട്രോമാന് ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യമറിയിച്ചത്. ഒക്ടോബര്‍ ആദ്യവാാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കുന്നത് പ്രയോഗികമല്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.ചെന്നൈ ഐഐടിയും ഈ ശ്രീധരനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധനിച്ചു. ചെന്നൈ ഐഐടി നല്കിയ റിപ്പോര്‍ട്ടില്‍ അവ്യക്തത ഉണ്ടായിരുന്നതിനാല്‍ അത് തള്ളിക്കളയുകയായിരുന്നു. നിര്‍മ്മാണത്തിന് വൈദഗ്ധ്യമുള്ള ഒരു ഏജന്‍സിയെ നിയമിക്കും. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സി ഉണ്ടാകും. പൊതുവായ മേല്‍നോട്ടം വഹിക്കാന്‍ ഇ.ശ്രീധരനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.പുതിയ പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയും ശ്രീധരന് തയ്യാറാക്കും. സാങ്കേതികമായും സാമ്ബത്തികമായും പുനര്‍നിര്‍മ്മാണമാണ് കൂടുതല്‍ ഉചിതവും പ്രയോഗികവുമെന്നാണ് ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ചര്‍ച്ചയില്‍ പങ്കെടുത്തു.ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്റുറും തമ്മിലുള്ള എംഒ.യു ഒപ്പുവച്ചു. മാലിദ്വീപ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേരളം സഹകരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കേരള ആരോഗ്യ സെക്രട്ടറി ഇക്കാര്യം ഉന്നയിച്ചിരുന്നു. കാന്‍സര്‍ ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമുള്ള ആര്.സി.സിയിലെ വൈദഗ്ധ്യം മാലിദ്വീപിനും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിരോധം ചികിത്സ, രോഗനിര്‍ണയ സൗജന്യങ്ങള്‍ ലഭ്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുന്ന എന്നതിനെല്ലം ആര്.സി.സി മാലിദ്വീപ് സര്‍ക്കാരിനെ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.