ഫ്ളക്സ് ബോർഡുകൾ 10 ദിവസത്തിനകം നീക്കണം

ജില്ലയിൽ സ്ഥാപിച്ച എല്ലാ വിധത്തിലുമുള്ള പി.വി.സി ഫ്ളക്സ് ബോർഡുകളും

10 ദിവസത്തിനകം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡുകൾ ഉൾപ്പെടെ മാറ്റാൻ നടപടി സ്വീകരിക്കണം. പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ ഉപയോഗിക്കാൻ ഫുട്ബാൾ പ്രേമികളും ക്ലബുകളും ശ്രദ്ധവെക്കണം. ഒരു കാരണവശാലും പി.വി.സി ഫ്ളക്സ് ബോർഡുകൾ വെക്കാൻ അനുവദിക്കരുത്. ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായികളും സമ്മതിച്ചിട്ടുണ്ട്. സ്കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് മുഖേന നിർദേശം നൽകിയിട്ടുണ്ട്. ഫ്കളസ് നിരോധനം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച കണ്ണൂർ കോർപറേഷനെ ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അഭിനന്ദിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: