കാലവ‌ർഷക്കെടുതി അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കാൻ

സർക്കാർ നിർദ്ദേശം നൽകി. കാലവർഷക്കെടുതി നേരിടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.

കാലവർഷം കൂടുതൽ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണ സേനയെ അയയ്ക്കും. 48 പേരടങ്ങുന്ന സംഘം ഉടൻ ജില്ലയിൽ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരഘട്ടങ്ങളെ നേരിടാൻ ഒരു സംഘത്തെ കൂടി സംസ്ഥാനത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൊലീസ്, ഫയർഫോഴ്സ്, എന്നീ സേനാവിഭാഗങ്ങൾക്കും മുഖ്യമന്ത്രി നിർദേശം നൽകി. റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ ഗതാഗത, തൊഴിൽ വകുപ്പുമന്ത്രിമാർ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികൾ വിലയിരിത്തുന്നുണ്ട്.

അതേസമയം, കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പണം ഒരു പ്രശ്നമാകില്ലെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: