കൊട്ടിയൂർ മഹോത്സവം:ആലിംഗന പുഷ്പാഞ്ജലി ദര്‍ശിക്കാന്‍ ആയിരങ്ങള്‍

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ രോഹിണി ആരാധന നാളിലെ ആലിംഗന

പുഷ്പാഞ്ജലി നടന്നു. ദക്ഷയാഗ ഭൂമിയില്‍ കോപപരവേശനായ ശ്രീപരമേശ്വരന്റെ താപം ശമിപ്പിക്കുന്നതിന് വേണ്ടി മഹാവിഷ്ണു പരമേശ്വരനെ ആലിംഗനം ചെയ്യുന്നു എന്നാണ് ആലിംഗന പുഷ്പാഞ്ജലിയുടെ ഐതിഹ്യം. കുറുമാത്തൂര്‍ ഇല്ലത്തെ മൂത്ത കാരണവര്‍ക്കാണ് ഈ ചടങ്ങു നിര്‍വ്വഹിക്കാനുളള അവകാശം. ആലിംഗന പുഷ്പാഞ്ജലിക്കായി കുറുമാത്തൂര്‍ നായ്ക്കന്‍ സ്ഥാനികള്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് കൊട്ടിയൂര്‍ അമ്പലത്തിലേക്ക് ടാണ് രോഹിണി ആരാധന നാളിലെ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. കൊട്ടിയൂര്‍ കയ്യാലയിലെത്തിയ നമ്പൂതിരിയെ തേടന്‍ വാര്യര്‍ കൈവിളക്കിന്റെ അകമ്പടിയോടെ മണിത്തറയിലേക്കാനയിച്ചു. മണിത്തറയിലെത്തിയ അദ്ദേഹം. തുളസിക്കതിര്‍കൊണ്ട് സ്വയംഭൂ മൂടി. അഭിഷേകവും, പൂജയും കഴിഞ്ഞ ശേഷം സ്വയംഭൂവിനെ ആലിംഗനം ചെയ്തു. ഈ സമയത്ത് ഓച്ചറുടെ നേതൃത്വത്തില്‍ വിശേഷ വാദ്യങ്ങളുമുണ്ടായിരുന്നു. കരോത്ത് നായര്‍ കൊണ്ടുവന്ന പാലമൃത് അഭിഷേകം ചെയ്തുകൊണ്ടുളള ആരാധന പൂജ വൈകുന്നേരം നടന്നു. രോഹിണി ആരാധന നാളില്‍ ആയിരങ്ങളാണ് കൊട്ടിയൂരിലെത്തിയത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/4qN2C0SQJOiDOyDHneBeQe
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: