ചരിത്രത്തിൽ ഇന്ന്: നവംബർ 12

0

International tongue-twister day

second monday World orphans day

ഇന്ന് ദേശീയ പക്ഷി നിരിക്ഷണ ദിനം… 1896 ൽ ഇന്നേ ദിവസം ജനിച്ച ലോക പ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ സലിം അലിയുടെ ഓർമദിനം…

പബ്ലിക് സർവിസ് പ്രക്ഷേപണ ദിനം…

ലോക ന്യൂമോണിയ ബോധവൽക്കരണ ദിനം..

1912- ബ്രിട്ടിഷ് നാവികൻ Robert Scort ന്റെ മൃതദേഹം അന്റാർട്ടിക്കയിൽ കണ്ടെത്തി…

1927… ജോസഫ് സ്റ്റാലിന് വഴി തുറന്ന് USSR ട്രോട്സ്കിയെയും കൂട്ടരെയും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി…

1930- ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനിൽ തുടങ്ങി…

1936- തിരുവിതാംകൂർ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവം നടന്ന ദിവസം. നിരവധി സാമുഹ്യ പ്രക്ഷോഭ ണളുടെ ഭാഗമായി ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ജാതി ഭേദമില്ലതെ മുഴുവൻ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിച്ച് വിളംബരം പുറപ്പെടുവിച്ചു.. ഈ വിഷയവുമായി ബന്ധപ്പെട്ട് മഹാത്മജിയുടെ അഞ്ചാം വട്ട കേരള സന്ദർശനവും ഇന്നാണ് തുടങ്ങിയത്…

1970.. 5 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട ബംഗ്ലാദേശ് ചുഴലിക്കാറ്റ് രൂക്ഷമായി..

1982… ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ടിമിന്റെ നൂറാം ടെസ്റ്റ് സെഞ്ച്വറി സഹീർ അബ്ബാസിന്റെ പേരിൽ കുറിക്കപ്പെട്ടു…

2001- അഗസ്ത്യ ബയോ സ്ഫിയർ റിസർവ് നിലവിൽ വന്നു…

ജനനം

1866- സൺ യാത് സെൻ.. ആധുനിക ചൈന സ്ഥാപകൻ, ചൈനീസ് നേതാവ്…

1879- സർ സി.പി. രാമസ്വാമി അയ്യർ.. തിരുവിതാം കൂർ ദിവാൻ.. വികസന തേരാളി… പുന്നപ്ര വയലാർ സമരത്തെ അടിച്ചമർത്തി കുപ്രസിദ്ധിയും നേടി…

1938- ജിതേന്ദ്രപ്രസാദ്.. മുൻ കേന്ദ്ര മന്ത്രി… സോണിയ ഗാന്ധിക്കെതിരെ കോൺഗ്രസ് പ്രസിഡണ്ട് പദവിയിൽ മത്സരിച്ച് വാർത്ത പ്രാധാന്യം നേടി..

1940.. അംജദ് ഖാൻ.. ഹിന്ദി നടൻ.. ഷോലെയിലെ വില്ലൻ ഗബ്ബർ സിങ് സ്ഥിര പ്രതിഷ്ഠ നേടി…

1961- നാദിയ കൊമനേച്ചി.. റൊമേനിയ. ജിംനാസ്റ്റിക്സിൽ പെർഫക്ട് 10 നേടിയ ആദ്യ താരം…

ചരമം

1946- പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ.. സ്വാതന്ത്ര്യ സമര സേനാനി INC പ്രസിഡണ്ട്.. പിന്നിട് ഹിന്ദു മഹാസഭ നേതാവ് ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി സ്ഥാപകൻ.. 2015ൽ മരണാനന്തരം ഭാരതരത്നം നൽകി..

1994.. വിൽമ റുഡോൾഫ് 1956,60 ഒളിമ്പിക് വഴി പ്രശസ്തി.. കൊടുങ്കാറ്റ്, കറുത്ത മുത്ത്, കറുത്ത മാൻപേട എന്നിങ്ങനെ അറിയപ്പെട്ടു..

2005- മധു ദന്താവാതെ – സോഷ്യലിസ്റ്റ് നേതാവ്.. 1977 ലെ മൊറാർജി മന്ത്രിസഭയിലെ റെയിൽവേ മന്ത്രി…

2012 – സെർജിയ ഒലിവിയ Myth എന്ന പേരിൽ അറിയപ്പെടുന്ന Boxer.. ബോക്സിങ്ങിലെ അതികായകൻ ആർനോൾഡ് ഷ്വാറ്റ് സെനഗറെ ആദ്യമായി തോൽപ്പിച്ച വ്യക്തി…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading