കൊളച്ചേരി മുരിക്കിഞ്ചേരി ഹൗസിൽ ലോഹിതാക്ഷൻ (46) പാമ്പ് കടിയേറ്റ് മരണപ്പെട്ടു.

പാമ്പ് കടിയേറ്റ് മരിച്ചു
കൊളച്ചേരി > മുരിക്കിഞ്ചേരി ഹൗസിൽ ലോഹിതാക്ഷൻ (46) പാമ്പ് കടിയേറ്റ് മരണപ്പെട്ടു.കൊളച്ചേരിപ്പറമ്പ് കായച്ചിറ റോഡിൽ നിന്നാണ് വ്യാഴാഴ്ച്ച രാത്രി 7:30 ഓടെ പാമ്പ് കടിയേറ്റത്.പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ ഡ്രൈവറും കോൺഗ്രസ് 136 ബൂത്ത് പ്രസിഡന്റും ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്ര കമ്മറ്റി സെക്രട്ടറിയുമാണ്.
പരേതരായ ഗോവിന്ദൻ നായരുടെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ : ധന്യ.മക്കൾ : സ്വരലയ (കൊളച്ചേരി യുപി സ്‌കൂൾ),ജവഹർ.സഹോദരങ്ങൾ : പ്രേമവല്ലി, ദാമോദരൻ,കുഞ്ഞിക്കണ്ണൻ (ഗൾഫ്).മൃദദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: